2018-02-13 10:13:00

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മാര്‍പ്പാപ്പായെ സന്ദര്‍ശിച്ചു


2018 ഫെബ്രുവരി പന്ത്രണ്ടാംതീയതി രാവിലെ ഫ്രാന്‍സീസ് പാപ്പാ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അപ്പസ്തോലിക മന്ദിരത്തില്‍ സ്വീകരിച്ചു സംഭാഷണം നടത്തി.

സൗഹൃദസംഭാഷണത്തില്‍, പരിശുദ്ധ സിംഹാസനവും ബംഗ്ലാദേശുമായുള്ള പരസ്പരബന്ധത്തെ സംബന്ധിച്ച കാര്യങ്ങള്‍ പങ്കുവച്ചുകൊണ്ട്, ഈയടുത്ത നാളില്‍ പാപ്പാ അവിടെ നടത്തിയ അപ്പസ്തോലികസന്ദര്‍ശനത്തെ ഏറെ സന്തോഷത്തോടെ അനുസ്മരിച്ചു.  കൂടാതെ, രാജ്യത്തിനു കത്തോലിക്കാ സമൂഹം നല്‍കുന്ന സംഭാവനകള്‍, മതന്യൂനപക്ഷങ്ങളുടെയും അഭയാര്‍ഥികളുടെയും സംരക്ഷണം, റോഹിങ്ക്യന്‍ പ്രശ്നം എന്നിവ ചര്‍ച്ചാവിഷയങ്ങളായി എന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താബുള്ളറ്റിനില്‍ പറയുന്നു.

പാപ്പായുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്ന്, പ്രധാനമന്ത്രി ഹസീന, വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറി മോണ്‍. ആന്‍റണ്‍ കമില്ലേരി എന്നിവരെയും സന്ദര്‍ശിച്ചു.








All the contents on this site are copyrighted ©.