2018-02-09 12:28:00

2017 ല്‍ വധിക്കപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകര്‍


ഇരുനൂറിനടുത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍ 2017 ല്‍ വധിക്കപ്പെട്ടുവെന്ന് ആഗോള സാക്ഷ്യം, ഗ്ലോബല്‍ വിറ്റ്നെസ് എന്ന സംഘടന വെളിപ്പെടുത്തുന്നു.

ഈ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ വധിക്കപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകരുടെ സംഖ്യ 197 ആണ്.‌

തെക്കെ അമേരിക്കന്‍ നാടുകളിലാണ് കൂടുതല്‍ പേര്‍ വധിക്കപ്പെട്ടിട്ടുള്ളത്. ഈ നാടുകളില്‍ ബ്രസീലാണ് മുന്നില്‍. 46 പേര്‍. കൊളൊംബിയ, മെക്സികൊ, പെറു, ഗോട്ടിമാല, നിക്കരാഗ്വ, ഹൊണ്ടൂരാസ് എന്നീ നാടുകളിലും പരിസ്ഥിതി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഏഷ്യയിലും ആഫ്രിക്കയിലും ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നും ഗ്ലോബല്‍ വിറ്റ്നെസ് വെളിപ്പെടുത്തുന്നു.








All the contents on this site are copyrighted ©.