സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

ഇറാക്കില്‍ പാപ്പാ സന്ദര്‍ശനത്തിനുള്ള സാഹാചര്യം അനുകൂലമല്ല

ഇറാക്കിലെ കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസ്‍ ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കൊ - AFP

09/02/2018 12:36

ഇറാക്കിലെ അവസ്ഥയെക്കുറിച്ച് നല്ല അവബോധമുള്ള ഫ്രാന്‍സീസ് പാപ്പാ അന്നാട് സന്ദര്‍ശിക്കാന്‍ സന്നദ്ധനാണെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന്  അന്നാട്ടിലെ കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസ്‍ ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കൊ.

ലോകത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്നതിന് ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം എന്ന പ്രസ്ഥാനത്തിന്‍റെ  ആഭിമുഖ്യത്തില്‍ ഈ മാസം 24 ന് റോമിലെ കൊളോസേയവും ഇറാക്കിലെയും സിറിയയിലെയും രണ്ടു ദേവാലയങ്ങളും ചുവന്ന വെളിച്ചത്തിലാഴ്ത്തുന്ന പരിപാടിയെ അധികരിച്ചുള്ള പത്രസമ്മേളനത്തിലാണ് അദ്ദേഹം പാപ്പായുടെ ഇറാക്കു സന്ദര്‍ശനം എത്രമാത്രം സാധ്യമാണ് എന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്.

ഒരു ഏകദിന സന്ദര്‍ശന അജന്ത താന്‍ പാപ്പായ്ക്ക് സമര്‍പ്പിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.  

09/02/2018 12:36