2018-02-08 16:34:00

തായ്-വാനില്‍ ഭൂമികുലുക്കം : പാപ്പാ ഫ്രാന്‍സിസ് സാന്ത്വനമറിയിച്ചു


തായ്-വാനിലെ ഭൂമികുലുക്കത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖിച്ചു. അനുശോചന സന്ദേശമയച്ചു.

ഫെബ്രുവരി 6, 7 ചൊവ്വ, ബുധന്‍ ദിവസങ്ങളിലുണ്ടായ ഭൂമി കുലുക്കത്തിന്‍റെ കെടുതികള്‍ അറി‍ഞ്ഞാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ദുഃഖം അറിയിച്ചത്.  6.4 റിക്ടര്‍ സ്കെയിലിലുണ്ടായ ഭൂമികുലുക്കത്തിന്‍റെ ഭീകരത ഇനിയും വിലയിരുത്തപ്പെട്ടിട്ടില്ല. ഹ്വാലിയന്‍ നഗരത്തെ കേന്ദ്രീകരിച്ചുണ്ടായ വന്‍ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ മറിഞ്ഞും, വന്‍കെട്ടിട സമുച്ചയങ്ങള്‍ തകര്‍ന്നുമാണ് പത്തുപേര്‍ മരണമടഞ്ഞത്.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ കിണഞ്ഞു പരിശ്രമിക്കുന്ന നഗരത്തിലെ സംഘടനകളുടെയും സന്നദ്ധസേവകരുടെയും സംഘങ്ങളെ പാപ്പാ ശ്ലാഘിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ സാന്ത്വനം അറിയിച്ച പാപ്പാ മുറിപ്പെട്ടവര്‍ക്ക് സന്ദേശത്തിലൂടെ തന്‍റെ പ്രാര്‍ത്ഥനയും നേര്‍ന്നു.

ഫെബ്രുവരി 7-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍വഴിയാണ് പാപ്പാ തായ്-വാന്‍ ദുരന്തത്തില്‍ തനിക്കുള്ള ദുഃഖവും അനുശോചനവും അറിയിച്ചത്. 








All the contents on this site are copyrighted ©.