2018-02-08 18:26:00

നവഅടിമത്വത്തിനെതിരെ ‘സാന്താ മാര്‍ത്ത’ രാജ്യാന്തര സംഘടന


പാപ്പാ ഫ്രാന്‍സിസിന്‍റെ രക്ഷകര്‍തൃത്വത്തിലുള്ള സംഘടന
Santa Martha Group – Church and Law Enforcement Combatting Modern Slavery.

മനുഷ്യക്കടത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന സാന്താമാര്‍ത്ത രാജ്യാന്തര സംഘടന വത്തിക്കാനില്‍ സംഗമിച്ചു.

ഫെബ്രുവരി 8 മനുഷ്യക്കടത്തിനെതിരായ രാജ്യാന്തര ദിനത്തിലാണ് സാന്താ മാര്‍ത്താ ഗ്രൂപ്പ് വത്തിക്കാനില്‍ പൊന്തിഫിക്കല്‍ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ സംമിച്ചിരിക്കുന്നത്. പ്രസ്ഥാനത്തിന്‍റെ പ്രസ്താവന അറിയിച്ചു. ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകുന്നേരംവരെ നീളുന്ന സമ്മേളനം വിവിധ ഭൂഖണ്ഡങ്ങളിലെ ക്യാമ്പുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, രാജ്യാന്തര ഏജന്‍സികളുടെ സഹകരണം, വിശുദ്ധ ബക്കീത്തയുടെ തിരുനാള്‍ ആചരണം എന്നീ പരിപാടികളോടെ പുരോഗമിക്കുമെന്ന് പ്രിസഡന്‍റും ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ വിന്‍സെന്‍റ് നിക്കോള്‍സ് അറിയിച്ചു.

വത്തിക്കാന്‍ തോട്ടത്തിലെ കസീനോ പിയോയില്‍ സംഗമിച്ചിരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ രക്ഷകര്‍തൃത്വത്തിലുള്ള സംഘടനയുടെ സമ്മേളനത്തില്‍ രാജ്യാന്തര സംഘടന പ്രതിനിധികളും സന്നദ്ധ സംഘടനകളുടെ പ്രതിനിധികളുമായി 200-ല്‍ അധികംപേര്‍ പങ്കെടുക്കുന്നുണ്ട്.  








All the contents on this site are copyrighted ©.