2018-02-07 10:31:00

യേശുസാക്ഷ്യമേകുന്ന ദേശസേവനം - നവീനപദ്ധതികളുണ്ടാകും: സിബിസിഐ


നാ​​നാ​​ത്വ​​ത്തി​​ലെ ഏ​​ക​​ത്വത്തില്‍ കാ​​രു​​ണ്യ​​ത്തി​​ന്‍റെ​​യും സാ​​ക്ഷ്യ​​ത്തി​​ന്‍റെ​​യും ദൗ​​ത്യം എന്ന ആപ്തവാക്യവുമായി ബംഗളൂരുവില്‍ നടക്കുന്ന ഭാരതീയ മെത്രാന്‍സമിതിയുടെ മു​​പ്പ​​ത്തി​​മൂ​​ന്നാ​​മ​​ത് ദ്വൈ​​വാ​​ർ​​ഷി​​ക സമ്പൂര്‍ണസ​​മ്മേ​​ള​​നം ഗവണ്‍മെന്‍റ് പദ്ധതികളുമായി സഹകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന്, സമിതി സെക്രട്ടറി ജനറലും റാഞ്ചി സഹായമെത്രാനുമായ ബിഷപ്പ് തെയൊദോര്‍ മസ്ക്കെരനാസ് അറിയിച്ചു.  ഇന്ത്യയിലെ അതിരുകടന്ന ദേശീയവാദവും, മതതീവ്രവാദവും സൃഷ്ടിക്കുന്ന അക്രമങ്ങളിലും അരക്ഷിതാവസ്ഥയിലും ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ സാക്ഷ്യമേകി സമാധാനത്തിനായി പരിശ്രമിക്കുന്നതിനും, ഒപ്പം, ഗവണ്‍മെന്‍റുമായി സഹകരിച്ചുകൊണ്ട് വിവിധ മേഖലകളിലെ ജനസേവനപ്രവര്‍ത്തനത്തിനായി, പ്രത്യേകിച്ച്, കുട്ടികള്‍ക്കും ദളിത്, ആദിവാസിജനതകള്‍ക്കും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുമായുള്ള നവീനപദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനും ആവശ്യമായ ചര്‍ച്ചകളാണ് ഈ ദിനങ്ങളില്‍ നടക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

സി.ബി.സി.ഐ-യുടെ ഈ സമ്പൂര്‍ണസമ്മേളനം ഫെബ്രുവരി 2-9 തീയതികളിലായിട്ടാണ് നടക്കുന്നത്. ല​​ത്തീ​​ൻ, സീ​​റോ മ​​ല​​ബാ​​ർ, സീ​​റോ മ​​ല​​ങ്ക​​ര റീ​​ത്തു​​ക​​ളി​​ൽ​​പ്പെ​​ട്ട 174 രൂ​​പ​​ത​​ക​​ളി​​ൽ​നി​​ന്നു​​ള്ള 204 മെ​​ത്രാ​ന്മാ​​രും വി​​ര​​മി​​ച്ച 64 മെ​​ത്രാ​ന്മാ​​രു​​മാ​ണു സ​​മി​​തി​​യി​​ലു​​ള്ള​​ത്.  








All the contents on this site are copyrighted ©.