2018-02-07 19:33:00

കുടിയേറ്റപ്രക്രിയയില്‍ തെറ്റായ വഴികള്‍ എടുക്കരുത്!


വിശുദ്ധ ജോസഫിന്‍ ബക്കീറ്റയുടെ തിരുനാള്‍ - ഫെബ്രുവരി 8  -   മനുഷ്യക്കടത്തിനെതിരായ ആഗോളദിനം

ഫെബ്രുവരി 7-‍Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാനില്‍ പതിവുളള പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തില്‍ നല്കിയ അഭ്യര്‍ത്ഥനയിലാണ് കുടിയേറ്റം സമാധാനത്തിന്‍റെയും നന്മയുടെയും വഴികളിലായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിച്ചത്.

നേരായ കുടിയേറ്റ മാര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കെ ധാരാളം പേര്‍ വളഞ്ഞ വഴികളില്‍പോവുകയും മനുഷ്യക്കടത്ത്, അടിമത്തം, ചൂഷണം എന്നിവയ്ക്ക് ഇരകളാകുകയും ചെയ്യുന്നുണ്ട്. അധോലോക സംഘടനകളുമായോ, കുറ്റവാളി പ്രസ്ഥാനങ്ങളുമായോ ബന്ധപ്പെടുകയും ചെയ്യുന്നതിലൂടെയാണ് കുടിയേറ്റപ്രക്രിയയില്‍ വളഞ്ഞവഴികളില്‍  നിര്‍ദ്ദോഷികളായവര്‍ പെട്ടുപോകുന്നതെന്ന് പാപ്പാ വ്യക്തമാക്കി.

ഫെബ്രുവരി 8-Ɔ൦ തിയതി വ്യാഴാഴ്ച സഭ ആനുസ്മരിക്കുന്ന കുടിയേറ്റത്തിലെ വിശുദ്ധ ജോസഫിന്‍ ബക്കീറ്റയുടെ തിരുനാളിന്‍റെ പശ്ചാത്തലത്തിലാണ് കുടിയേറ്റത്തില്‍ ഒരിക്കലും വളഞ്ഞവഴികള്‍ എടുക്കരുതെന്ന് പാപ്പാ താക്കീതു നല്കിയത്. “മനുഷ്യക്കടത്തില്ലാത്തതുമായിരിക്കണം കുടിയേറ്റം. തെറ്റായ വഴികള്‍ നിഷേധിക്കണം. യഥാര്‍ത്ഥമായ സ്വാതന്ത്ര്യം നേടിയെടുക്കാം!”  മനുഷ്യക്കടത്തുമായി ബന്ധപ്പെടു ഈ വര്‍ഷത്തെ പ്രതിപാദ്യവിഷയമാണിത്.

കുറ്റവാളി സംഘടനകളെയും അധോലോക പ്രസ്ഥാനങ്ങളെയും ദൈവം മാനസാന്തരപ്പെടുത്തട്ടെയെന്നും, മനുഷ്യക്കടത്തിന് ഇരകളായിട്ടുള്ളവര്‍ മോചിതരാവട്ടെയെന്നും പ്രാര്‍ത്ഥിച്ചുകൊണ്ടാണ് അഭ്യര്‍ത്ഥന പാപ്പ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.