2018-02-02 13:21:00

മതാത്മക ബിംബങ്ങള്‍ പരസ്യങ്ങളില്‍ അരുതെന്ന് മെത്രാന്‍സംഘം


പരസ്യങ്ങളില്‍ മതാത്മക ബിംബങ്ങള്‍ ഉപയോഗിക്കരുതെന്ന് മെത്രാന്മാര്‍...
ഉപയോഗിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍!?

കിഴക്കന്‍ യൂറോപ്പിലെ ലിത്വേനിയയിലാണ് പരസ്യത്തില്‍ യേശുവും മറിയവും ഇടംപിടിച്ചത്. മെത്രാന്മാരുടെ പ്രതിഷേധത്തെ യൂറോപ്യന്‍ യൂണിയന്‍ കോടതി തള്ളിക്കളഞ്ഞു.   ജനായത്ത നയങ്ങള്‍ക്കു വിരുദ്ധമാണ്, മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന യൂറോപ്യന്‍ യൂണിയന്‍ കോടതിയുടെ വിധിയെന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ലിത്വേനിയയിലെ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജിന്‍ന്താരസ് ഗ്രൂസാസ് പ്രസ്താവിച്ചു.

യൂറോപ്യന്‍ യൂണിയന്‍റെ മനുഷ്യാവകാശക്കോടതയില്‍ സെകമാദിയേനിസ് എന്ന സ്വകാര്യ കമ്പനിയുടെ ഹര്‍ജി സ്വീകരിച്ചുകൊണ്ട് മതാത്മക ബിംബങ്ങള്‍ പരസ്യകലയില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന വിധി യൂറോപ്യന്‍ യൂണിയന്‍റെ ആസ്ഥാനമായ സ്ട്രാസ്ബേര്‍ഗില്‍നിന്നും പുറത്തുവന്നത്.  പൊതുസ്ഥലങ്ങളിലെ പരസ്യചിത്രീകരണങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ അടയാളങ്ങളായ യേശുവിന്‍റെയും അവിടുത്തെ അമ്മയായ മറിയത്തിന്‍റെയും ബിംബങ്ങള്‍ ഉപയോഗിച്ചത് തെറ്റാണെന്നും ക്രൈസ്തവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകയാല്‍ മാറ്റണമെന്നുമുള്ള ലിത്വേനിയന്‍ മെത്രാന്‍ സമിതിയുടെ ഹര്‍ജിക്ക് എതിരെയാണ് യൂറോപ്യന്‍ യൂണിയന്‍ കോടതി പ്രതികൂലമായി ഫെബ്രുവരി 1-Ɔ൦ തിയതി വിധി പ്രസ്ഥാവിച്ചത്.

സമൂഹിക മനസ്സാക്ഷിക്കും മനുഷ്യാന്തസ്സിനും നിരക്കാത്തതാണ് ഈ വിധി. സഭയുടെ പ്രസ്താവന വ്യക്തമാക്കി. ക്രിസ്തീയതയുടെ പിള്ളത്തൊട്ടിലായ യൂറോപ്പിന്‍റെ മണ്ണില്‍ അങ്ങിനെയൊരു വിധി ജനവികാരങ്ങളെയും മതവികാരങ്ങളെയും ഒരുപോലെ വ്രണപ്പെടുത്തുന്നതാണെന്ന് ആര്‍ച്ചുബിഷപ്പ് ഗ്രുസാസ് പ്രസിതാവനയില്‍ ശക്തമായി പ്രതിഷേധിച്ചു. ലോകത്തുള്ള ലക്ഷോപലക്ഷം ജനങ്ങളുടെ വിശ്വാസജീവിതത്തിന് അടിസ്ഥാനമായ ക്രിസ്തുവിന്‍റെയും അവിടുത്തെ അമ്മയുടെയും ദൈവികത കല്പിക്കുന്ന ചിത്രങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിച്ച് തരംതാഴ്ത്തുന്നത് മതനിഷേധമാണെന്ന് ആര്‍ച്ചുബിഷപ്പ് ഗ്രൂസാസ് ആവര്‍ത്തിച്ചു പ്രസ്താവിച്ചു.

സ്വകാര്യ പരസ്യക്കമ്പനികളുടെ താല്പര്യങ്ങള്‍ ചിത്രീകരണത്തില്‍ മതാത്മബിംബങ്ങളിലേയ്ക്ക് വികസിപ്പിക്കാനുള്ള അനുമതി കോടതി നല്കുകയാണെങ്കില്‍, മത വൈരികള്‍ പരസ്യകലയുടെ മാധ്യമം മതവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതിയായി മാറും ഈ കോടിതി വിധിയെന്ന് മെത്രാന്‍ സംഘം പ്രതിഷേധിച്ചു.  








All the contents on this site are copyrighted ©.