സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

ശീതകാല ഒളിമ്പിക് മത്സരത്തിലേക്ക് വത്തിക്കാന് ക്ഷണം

ദക്ഷിണകൊറിയ, പ്യെയോംഗ്ചാങ് ശീതകാല ഒളിമ്പിക്സ് 09-25/02/18 - AP

02/02/2018 12:38

ദക്ഷിണകൊറിയയിലെ പ്യെയോംഗ്ചാങില്‍ നടക്കാന്‍ പോകുന്ന ശീതകാല ഒളിമ്പിക് മത്സരത്തിലേക്ക് വത്തിക്കാന്‍ കായികതാരങ്ങള്‍ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നു.

അന്താരാഷ്ട്ര ഒളിമ്പിക് സമിതി വത്തിക്കാന്‍ കായികസംഘത്തെ ക്ഷണിച്ചത് ഇത് ആദ്യമായിട്ടാണ്.

ഈ ഒളിമ്പിക്സില്‍ സാംസ്കാരികകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ  ഉപകാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ മെല്‍ചോര്‍ സാഞ്ചെസ് ദെ തോക്കയുടെ നേതൃത്വത്തിലുള്ള വത്തിക്കാന്‍ കായിക പ്രതിനിധിസംഘത്തിന്‍റെ സാന്നിധ്യം പ്രതീകാത്മകമായിരിക്കും.

പ്യെയോംഗ്ചാങില്‍ ഈ മാസം 9 ന് (09/02/18) ഉദ്ഘാടനം ചെയ്യപ്പെടുന്ന ശീതകാല ഒളിമ്പിക് മത്സരങ്ങള്‍ ഇരുപത്തിയഞ്ചാം തിയിതി സമാപിക്കും.

 

02/02/2018 12:38