സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

പ്രത്യാശപകരുന്ന ഓര്‍മ്മകളുമായി റോമില്‍ ഷോഹ അനുസ്മരണം

റോമിലെ തേംപിയോ മജോരെ - ANSA

01/02/2018 09:12

ഓര്‍മ്മകള്‍ പ്രത്യാശ പകരുമെന്ന്, ഇറ്റലിയിലെ ക്രൈസ്തവ തൊഴിലാളി സംഘടനയുടെ പ്രസ്താവന അറിയിച്ചു.

യഹൂദസമൂഹം ജനുവരി 27-ന് ആചരിക്കുന്ന ഷോഹ ഓര്‍മ്മ ദിനത്തിന്‍റെ സമാപന പരിപാടിയില്‍ ഇറ്റലിയിലെ ക്രിസ്ത്യന്‍ തൊഴിലാളി സംഘടനയും പങ്കുചേരുന്നുകൊണ്ടാണ് ചരിത്രത്തില്‍ നടന്ന യഹൂദപീഡനത്തോട് സഹാനുഭാവം പ്രകടമാക്കുന്നത്. റോമിലെ തേംപിയെ മജോരെ യഹൂദപള്ളയില്‍ നടക്കുന്ന നാസിക്കൂട്ടക്കുരുതിയില്‍ മരണമടഞ്ഞവരുടെ സ്മരണാ സംഗമത്തില്‍ ഇറ്റലിയിലെ ക്രൈസ്തവ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ഫെബ്രുവരി 1-ന്‍റെ പരിപാടികളില്‍ പങ്കെടുക്കും.

റോമിലെ യഹൂദസമൂഹം ഫെബ്രുവരി ഒന്നിന് സംഘടിപ്പിക്കുന്ന അനുസ്മരണത്തില്‍ റോമാ നഗരത്തില്‍ നടന്ന നാസികകളുടെ യഹൂദകൂട്ടക്കുരുതിയുടെ ഓര്‍മ്മയും ക്രൈസ്തവ തൊഴിലാളി സംഘടനയുടെ കൂട്ടായ്മയില്‍ പ്രത്യാശയോടെ അനുസ്മരിക്കുമെന്ന് ജനുവരി 31-ന് ഇറക്കിയ തൊഴിലാളി പ്രസ്ഥാനത്തിന്‍റെ (Association of Christian Workers of Italy പ്രസ്താവന അറിയിച്ചു.

1953 ഒക്ടോബര്‍ 16-നായിരുന്നു റോമില്‍ 1024 യഹൂദരെ നാസികള്‍ കൂട്ടിക്കുരുതി നടത്തിയത്. അവരില്‍ 200-ഓളം പേര്‍ കുട്ടികളായിരുന്നു.  

യുദ്ധവും കലാപവും വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ സമൂഹത്തില്‍ മനുഷ്യയാതയുടെ ചരിത്രത്തിലെ ഓര്‍മ്മ മനുഷ്യര്‍ക്ക് ഒരു തിരുത്തും കരുതലുമാകുമെന്ന പ്രത്യാശയാണ് ഈ മാനുഷിക പീഡനത്തിന്‍റെ ഓര്‍മ്മയ്ക്കു പിന്നിലെന്ന് സംഘന ACLI-യുടെ പ്രസ്താവന വ്യക്തമാക്കി. 


(William Nellikkal)

01/02/2018 09:12