2018-02-01 08:18:00

ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ സമാധാനത്തിനായി പ്രത്യേക പ്രാര്‍ത്ഥന


പാക്കിസ്ഥാന്‍ ഇന്ത്യ അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷം.
ക്രൈസ്തവ കൂട്ടായ്മ സമാധാനത്തിനായി പ്രാര്‍ത്ഥിച്ചു.

പാക്കിസ്ഥാനിലെ ദേശീയ മെത്രാന്‍ സമിതിയുടെ ജനുവരി 30-Ɔ൦ തിയതി ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ അയല്‍രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ വളരുന്ന സംഘര്‍ഷാവസ്ഥയെയും യുദ്ധഭീതിയെയും കുറിച്ച് പ്രസ്താവന ഇറക്കിയത്.

അവിഭക്ത ഹിന്ദുസ്ഥാനാണ് 70 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്രിട്ടിഷ് മേല്‍ക്കോയ്മയില്‍നിന്നുമുള്ള സ്വാതന്ത്ര്യ ലബ്ധിക്കുശേഷം മതത്തിന്‍റെപേരില്‍ ഹിന്ദുസ്ഥാനായും പാക്കിസ്ഥാനായും വിഭജിക്കപ്പെട്ടതെന്ന് പ്രസ്താവന അനുസ്മരിച്ചു. മതത്തിന്‍റെ പേരിലുള്ള വിഭജനം കാരണമാക്കിയിട്ടുള്ള കൊള്ളയും കൊലയും കിരാതമായിരുന്നെന്ന് പ്രസ്താവന അനുസ്മരിച്ചും.

അന്ന് ആരംഭിച്ച പകയും വിദ്വേഷവും ഇന്നും കരിന്തിരിയായി കാശ്മീര്‍ താഴ്വാരത്തും മറ്റു അതിര്‍ത്തി പ്രദേശങ്ങളിലും പുകഞ്ഞു നീറുകയാണെന്ന് പാക്കിസ്ഥാനി ദേശീയ മെത്രാന്‍ സമിതിയുടെ മതാന്തര സംവാദത്തിനുള്ള വക്താവ്, മോണ്‍സീഞ്ഞോര്‍ ഫ്രാന്‍സിസ് നദീം കപ്പൂചിന്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

70 വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷാസ്ഥയ്ക്കു ശേഷവും അനുരഞ്ജനവും സമാധാനവും സാദ്ധ്യമാണെന്നാണ് രാജ്യാതിര്‍ത്തിയിലെ കാസൂറില്‍ സംഗമിച്ച മതാന്തരസംവാദത്തിനായുള്ള കൂട്ടായ്മ തെളിയിക്കുന്നതെന്ന് പ്രസ്താവന വ്യക്തമാക്കി.

ജനുവരി 28-ന് സമാപിച്ച ക്രൈസ്തവൈക്യ വാരത്തോട് അനുബന്ധിച്ച് കത്തോലിക്കര്‍ക്കൊപ്പം പ്രെസ്ബിറ്റേറിയന്‍, ആംഗ്ലിക്കന്‍, സാല്‍വേഷന്‍ ആര്‍മി എന്നിങ്ങനെ വിവിധ സഭാകൂട്ടായ്മകള്‍ സംഘടിച്ചാണ് പാക്കിസ്ഥാനിലെ സഭയുടെ മതാന്തര സംവാദത്തിനായുള്ള കമ്മിഷന്‍റെ ആഭിമുഖ്യത്തില്‍ സമാധാനത്തിനുള്ള പ്രാര്‍ത്ഥന രാജ്യാതിര്‍ത്തിയില്‍ സംഘടിപ്പിച്ചത്. 

അതിര്‍ത്തി പ്രദേശത്തു താമസിക്കുന്നവരുമായി സമാധാനാശംസകള്‍ കൈമാറുകയും, കത്തിച്ച തിരിയുമായി കുടുംബങ്ങള്‍ സന്ദര്‍ശിക്കുകയും, അയല്‍ രാഷ്ട്രങ്ങളുടെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും, അതിര്‍ത്തികളിലെ സൈനീകോദ്യോഗസ്ഥരുമായും സമാധാനസന്ദേശം കൈമാറിയെന്ന് മോണ്‍സീഞ്ഞോര്‍ നദീമിന്‍റെ പ്രസ്താവന അറിയിച്ചു. 








All the contents on this site are copyrighted ©.