സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

ചൈന-വത്തിക്കാന്‍ ബന്ധം രാഷ്ട്രീയമല്ല ആത്മീയമാണ്!

സെക്രട്ടറി ഓഫ് സ്റ്റൿറ്റ്, കര്‍ദ്ദിനിള്‍ പിിെത്രോ പരോളിന്‍ - EPA

01/02/2018 19:18

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവന :

ചൈന-വത്തിക്കാന്‍ ബന്ധത്തെക്കുറിച്ചും അതില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നിലപാടിനെക്കുറിച്ചും ലോകമാധ്യമങ്ങള്‍ പ്രചരിപ്പിച്ച കിംവദന്തികള്‍ക്ക് മറുപടിയായി റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ചൈന-വത്തിക്കാന്‍ ബന്ധം രാഷ്ട്രീയമല്ല ആത്മീയമാണെന്ന്  കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചത്.

ചൈന-വത്തിക്കാന്‍ നയതന്ത്ര ബന്ധം 1951-ല്‍ വിച്ഛേദിക്കപ്പെട്ടെങ്കിലും ഇരുകക്ഷികളും തമ്മില്‍ ഇനിയും വളരേണ്ട ബന്ധം രാഷ്ട്രീയമല്ല, മതാത്മകവും വിശ്വാസപരവുമാണ്. തങ്ങളുടെ ജനത്തിന്‍റെ വിശ്വാസം ജീവിക്കാന്‍ അവരെ സഹായിക്കുകയാണ് വത്തിക്കാന്‍ നയതന്ത്രബന്ധത്തിന്‍റെ പരമമായ ലക്ഷ്യമെന്നു കര്‍ദ്ദിനാള്‍ പരോളിന്‍ തുറന്നു പ്രസ്താവിച്ചു.  അതിനാല്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന പ്രേഷിതരായ മെത്രാന്മാരെയോ സഭാദ്ധ്യക്ഷന്മാരെയോ കുറിച്ച്, നിയമാനുസൃതമുള്ളവര്‍, നിയമാനുസൃതമല്ലാത്തവര്‍, ഒളിവില്‍ കഴിയുന്നവര്‍ എന്നിങ്ങനെ വിവേചിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അഭിപ്രായപ്പെട്ടു.

പാപ്പാ ഫ്രാന്‍സിസ് ചൈനയിലെ സഭയെക്കുറിച്ച് തന്‍റെ തന്നെ സഹപ്രവര്‍ത്തകര്‍ക്ക് വിരുദ്ധമായ അഭിപ്രായപ്രകടനം നടത്തിയെന്ന മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ സ്ഥിരീകരിച്ചു.

ദീര്‍ഘകാല എതിര്‍പ്പുകള്‍ സഭയ്ക്കെതിരെ  ചൈനയില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അതെല്ലാം അതീജിവിച്ചാണ് അവിടത്തെ സഭ മുന്നേറുന്നത്. അതിനാല്‍ കൂട്ടായ്മയുടെയും സഹകരണത്തിന്‍റെയും രീതിയാണ് ചൈനയില്‍ സഭ കൈക്കൊള്ളുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി. 


(William Nellikkal)

01/02/2018 19:18