സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

"വെരിത്താത്തിസ് ഗൗദിയും" - പുതിയ അപ്പസ്തോലിക രേഖ

കത്തോലിക്കാ വിദ്യഭ്യാസത്തിനായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജുസേപ്പെ വെര്‍സാല്‍ദി,"വെരിത്താത്തിസ് ഗൗദിയും" പ്രകാശനവേളയില്‍ 29/01/18 - ANSA

30/01/2018 07:51

സഭയുടെ കീഴിലുള്ള സര്‍വ്വകലാശാലകളെയും ഇതര വിദ്യഭ്യാസസ്ഥാപനങ്ങളെയും സംബന്ധിച്ച പുതിയ നിയമക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്ന അപ്പസ്തോലിക രേഖ "വെരിത്താത്തിസ് ഗൗദിയും" തിങ്കളാഴ്ച(29/01/18)  പ്രകാശിതമായി.

പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തില്‍, പ്രസ്സ് ഓഫീസില്‍ ന‌ടന്ന പ്രകാശനച്ചടങ്ങില്‍ കത്തോലിക്കാ വിദ്യഭ്യാസത്തിനായുള്ള സംഘത്തിന്‍റെ   അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജുസേപ്പെ വെര്‍സാല്‍ദി, കാര്യദര്‍ശി ആര്‍ച്ച്ബിഷപ്പ് ആഞ്ചെലൊ വിന്‍ചേന്‍ത്സൊ ത്സാനി, അന്താരാഷ്ട്ര ദൈവവിജ്ഞാനീയ സമിതിയംഗവും സോഫിയ സര്‍വ്വകാലാശാലയുടെ മേധാവിയുമായ മോണ്‍സിഞ്ഞോര്‍ പീയെറൊ കോദ എന്നിവര്‍ ഫ്രാന്‍സീസ് പാപ്പാ പുറപ്പെടുവിച്ച ഈ അപ്പസ്തോലിക് കോണ്‍സ്റ്റിറ്റ്യൂഷന്‍റെ ഉള്ളടക്കം മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി സംക്ഷേപിച്ചു.

30/01/2018 07:51