സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

ബിഷപ്പ് മാക്സ് വെല്‍ വലെന്‍റയിന്‍ നൊറോണയ്ക്ക് ആദരാഞ്ജലി

കോഴിക്കോടു രൂപതയുടെ മുന്‍ മെത്രാന്‍ മാക്സ് വെല്‍ വലെന്‍റയിന്‍ നൊറോണ കാലം ചെയ്തു.

93 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് ഞായറാഴ്ച (28/01/18)യാണ് അന്ത്യം സംഭവിച്ചത്.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം കോഴിക്കോട് വെള്ളിമാടുകുന്നിലെ നിര്‍മല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബിഷപ്പ് നൊറോണ.

കോഴിക്കോടു രൂപതയുടെ നാലാമത്തെ അദ്ധ്യക്ഷനായിരുന്ന അദ്ദേഹം പ്രസ്തുത രൂപതയുടെ പ്രഥമ തദ്ദേശീയമെത്രായിരുന്നു.‌

ബിഷപ്പ് ആല്‍ദൊ മരിയ പത്രോണിയുടെ പിന്‍ഗാമിയായി 1980 ല്‍ കോഴിക്കോടു രൂപതയുടെ ഭരണച്ചുമതല ഏറ്റെടുത്ത മാക്സ് വെല്‍ നൊറോണ 2002 ഏപ്രില്‍ 19 നാണ് രൂപതാഭരണത്തില്‍ നിന്ന് വിരമിച്ചത്.

നൊറോണ അംബ്രോസ്-ജെസി അംബ്രോസ് ദമ്പതികളുടെ മകനായി 1926 ഫെബ്രുവരി 14 ന് കൊല്ലത്താണ് ബിഷപ്പ് നൊറോണ ജനിച്ചതെങ്കിലും വളര്‍ന്നത് കോഴിക്കോടു ജില്ലയിലെ വടകരയിലാണ്. 1952 ആഗസ്റ്റ് 24 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1980 സെപ്റ്റംബര്‍ 7 ന് മെത്രാനായി അഭിഷിക്തനായി.

മംഗലാപുരം സെന്‍റ് അലോഷ്യസ് കോളേജില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹത്തിന്‍റെ  ബിരുദാനന്തരബിരുദ-ഡോക്ടറേറ്റ് പഠനങ്ങള്‍ റോമിലായിരുന്നു.

ബിഷപ്പ് മാക്സ് വെല്‍ വലെന്‍റയിന്‍ നൊറോണയുടെ അന്തിമോപചാര സംസ്കാരകര്‍മ്മങ്ങള്‍ ചൊവ്വാഴ്ച(30/1/18) ഉച്ചയ്ക്ക് 3.30 ന് കോഴിക്കോട് ദേവമാതാ കത്തീദ്രലില്‍ ആയിരിക്കും.

 

30/01/2018 09:09