2018-01-29 13:21:00

അഹമെദാബാദ് രൂപതയ്ക്ക് പുതിയ മെത്രാന്‍


പശ്ചിമേന്ത്യന്‍ സംസ്ഥാനമായ ഗുജറാത്തിലെ അഹമെദാബാദ് രൂപതയുടെ പുതിയമെത്രാനായി രൂപതാവൈദികന്‍ അത്തനാസിയൂസ് രെത്ന സ്വാമി സ്വാമിയടിയാനെ പാപ്പാ നാമനിര്‍ദ്ദേശം ചെയ്തു.

തിങ്കളാഴ്ചയാണ് (29/01/18) ഫ്രാന്‍സീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

ബറോഡയിലെ “വിയാന്നി വിഹാര്‍” മേജര്‍ സെമിനാരിയുടെ റെക്ടറായി സേവനമനുഷ്ഠിച്ചു വരവെയാണ് അദ്ദേഹത്തിന് ഈ സ്ഥാനലബ്ധി.

തമിഴ്നാട്ടിലെ കോട്ടാര്‍ രൂപതയില്‍പ്പെട്ട പറമ്പുക്കരയില്‍ 1966 ഫെബ്രുവരി 10 നു ജനിച്ച നിയുക്തമെത്രാന്‍ അത്തനാസിയൂസ് രെത്ന സ്വാമി സ്വാമിയടിയാന്‍ മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള മേജര്‍ സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കുകയും അഹമെദാബാദ് രൂപതയ്ക്കുവേണ്ടി 1989 മാര്‍ച്ച് 29 ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള അദ്ദേഹം ഇടവകവികാരി, മൈനര്‍ സെമിനാരി റെക്ടര്‍, വിദ്യാലയ മേധാവി, സെമിനാരിയിലെ ആദ്ധ്യാത്മിക നിയന്താവ് തുടങ്ങിയ വിവിധ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 








All the contents on this site are copyrighted ©.