സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

യാചനയുമായി ദൈവതിരുമുന്നില്‍-പാപ്പായുടെ ട്വീറ്റ്

കൂപ്പൂകരങ്ങളുമായി ദൈവതിരുസന്നിധിയില്‍ - AP

27/01/2018 12:56

ലജ്ജാകര പ്രവൃത്തികളുടെ കര്‍ത്താവായ മനുഷ്യന്‍ കാരുണ്യാഭ്യര്‍ത്ഥനയുമായി ദൈവതിരുമുമ്പില്‍, പാപ്പായുടെ ട്വീറ്റ്.

ഈ ശനിയാഴ്ച (27/01/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ പാപബോധത്തോടെ ദൈവതിരുമുമ്പില്‍ നില്ക്കുന്ന മനുഷ്യന്‍റെ  ചിത്രം   അവതരിപ്പിച്ചിരിക്കുന്നത്.

“കര്‍ത്താവേ, നിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പട്ട ഞങ്ങളിതാ, ഞങ്ങളുടെ പ്രവൃത്തികളില്‍ ലജ്ജിതരായി നിന്‍റെ മുന്നില്‍ നില്ക്കുന്നു. നിന്‍റെ കാരുണ്യത്തില്‍ ഞങ്ങളെ ഓര്‍ക്കണമെ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

27/01/2018 12:56