2018-01-26 12:28:00

വീണ്ടും ഒരു റിപ്പബ്ലിക്ദിനം! സൗഹൃദത്തിന്‍റെ പാലങ്ങള്‍ പണിയാം


26 ജനുവരി 2018 


ഭാരതത്തിന്‍റെ  69-Ɔമത് റിപ്പബ്ലിക് ദിനം. പ്രാര്‍ത്ഥനയോടെ ആശംസകള്‍ നേരുന്നു!

എവിടെയും യുദ്ധവും അഭ്യന്തരകലാപങ്ങളുമാണ്. പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തയില്‍ ഒരു മൂന്നാം ലോകമഹായുദ്ധം ചിഹ്നഭിന്നമായി ലോകത്തിന്ന് നടമാടുകയാണ്. ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ നിങ്ങളും ഞാനും അനുഭവിക്കുന്നുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ ആയുധശക്തിയാണ് സാംസ്ക്കാരിക സമ്പന്നതയ്ക്കുമപ്പുറം നമ്മുടെ നാട് പ്രകടമാക്കുന്നത്.   
ചെറിയ യുദ്ധങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്, വീട്ടിലുമുണ്ട്, ഞാന്‍ ജീവിക്കുന്ന സമൂഹത്തിലുണ്ട്. എന്‍റെ ജീവതത്തിലെ പകയുടെ ചെറിയ യുദ്ധങ്ങള്‍  അവസാനിപ്പിക്കാന്‍ റിപ്പബ്ലിക് ദിനം പ്രചോദനമേകട്ടെ! ശത്രുതയുടെ മതിലുകള്‍ കെട്ടിയടയ്ക്കാതെ
സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും  ചെറിയ പാലങ്ങള്‍ പണിയാം. വേദനിക്കുകയും ക്ലേശിക്കുകയും ചെയ്യുന്ന സഹോദരിയുടെയും സഹോദരന്‍റെയും തോളില്‍ കൈവച്ച് സാന്ത്വനമേകാം!  ജീവിതചുറ്റുപാടുകളില്‍  സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രയോക്താവാം!!  ജയ് ഹിന്ദ്!! 

ശബ്ദരേഖ :   ബകിന്‍ ചന്ദ്ര് ചഠോപാധ്യ രചിച്ച  'വന്ദേ മാതരം'  ദേശഭക്തിഗാനത്തിന്
എ.ആര്‍. റെഹ്മാന്‍റെ നവമായ ഈ​ണം.








All the contents on this site are copyrighted ©.