സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

സമാധാന സംസ്ഥാപനപ്രക്രിയിയില്‍ യുവതയ്ക്കുള്ള പങ്ക്

സമാധാന സംസ്ഥാപനപ്രക്രിയിയില്‍ യുവതയ്ക്ക് സത്താപരമായ ഒരു പങ്കുണ്ടെന്ന് വിശുദ്ധനാടിനുവേണ്ടിയുള്ള മെത്രാന്മാരുടെ പ്രത്യേകസമിതി.

അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, യൂറോപ്യന്‍ സമിതി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള മെത്രാന്മാരുടെ പ്രതിനിധികള്‍ അംഗങ്ങളായുള്ള “ഹോളി ലാന്‍റ് കോര്‍ഡിനേഷന്‍” (HOLY LAND COODINATION) എന്ന പേരിലുള്ള ഈ സമിതിയുടെ പതിനെട്ടാം തിയതി വ്യാഴാഴ്ച (18/01/18)  സമാപിച്ച വാര്‍ഷിക വിശുദ്ധനാട് സന്ദര്‍ശനവേളയിലാണ് ഇതു ചൂണ്ടിക്കാട്ടപ്പെട്ടത്.

വിശുദ്ധനാട്ടിലെ സഭയോടും പ്രാദേശികക്രൈസ്തവരോടുമുള്ള ഐക്യദാര്‍ഢ്യം   പ്രകടിപ്പിക്കുന്നതിനാണ് ഈ സമിതി അനുവര്‍ഷം അവിടെ എത്തുന്നത്.

ഇസ്രായേലിലെയും പലസ്തീനിലെയും യുവജനങ്ങളുമായി കൂടിക്കാഴ്ചനടത്തിയ മെത്രാന്മാര്‍ അവരുടെ പ്രതീക്ഷകളില്‍ പങ്കു ചേരുകയും സമാധാനപരിപോഷണത്തില്‍ യുവതയ്ക്കുള്ള നിര്‍ണ്ണായക പങ്ക് തിരിച്ചറിയുകയും ചെയ്യുന്നുവെന്ന് പ്രസ്താവിച്ചു.

വിശുദ്ധ നാട്ടില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കാനും സംഭാഷണത്തിനുള്ള വഴികള്‍ അനായസകരങ്ങളാക്കാനും കഴിവുറ്റ സംഘടനകള്‍ക്ക്  പിന്തുണ നല്കാനും ഈ സമിതി എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

20/01/2018 12:49