2018-01-19 16:19:00

വിമാനത്തില്‍ വച്ചു വിവാഹം ആശീര്‍വദിച്ചു, മാര്‍പാപ്പാ


ജനുവരി 18-ാംതീയതി ചിലിയിലെ സാന്തിയാഗോയില്‍ നിന്ന് ഇക്കിക്കെയിലേക്കു പോകുന്നവഴി വിമാനത്തില്‍ വച്ചാണ് പാപ്പാ അതിലെ രണ്ടു ജോലിക്കാരായ പാവുള റൂയിസ്സ്, കാര്‍ളോസ് എലോറി യാഗ എന്നിവരുടെ വിവാഹം ആശീര്‍വദിച്ചത്.  രണ്ടുപേരും സിവിള്‍ വിവാഹം ചെയ്തവരായി രുന്നെങ്കിലും, പള്ളിയില്‍ വച്ചു ഈ കൂദാശ സ്വീകരിക്കുന്നതിനു പല കാരണങ്ങളാല്‍ സാധിക്കാതെ വരികയായിരുന്നു.  ''വളരെ സ്വാഭാവികമായി ഇതു സംഭവിക്കുകയായിരുന്നു.  പാപ്പാ ഞങ്ങളുടെ കഥ കേട്ടു. എന്നിട്ട്, വിവാഹകര്‍മം നടത്തുന്നതിനു നിശ്ചയിക്കുകയായിരുന്നു''. വരനായ കാര്‍ളോസ് പറഞ്ഞു. അവരുടെ വിവാഹസര്‍ട്ടിഫിക്കറ്റില്‍ ഇങ്ങനെയാണു കുറിച്ചിരിക്കുന്നത്:  2018 ജനുവരി 18-ാംതീയതി, സാന്തിയാഗോയില്‍ നിന്ന് ഇക്കിക്കേയിലേക്കുള്ള വിമായയാത്രയില്‍,  മി. കാര്‍ലോസ് സിയുഫാര്‍ദി എലോറിയാഗയും മിസ് പാവുള പോഡെസ്റ്റ് റൂയിസും വിവാഹോടമ്പടി ചെയ്തു.  ഇഞ്ഞാസ്യോ കുവേതോ ഇതിനു സാക്ഷിയാണ്.  വിവാഹോടമ്പടിയില്‍ പാപ്പാ, ഫ്രാന്‍സീസ് എന്ന പേരു ചാര്‍ത്തി ഒപ്പിട്ടു.

പാവുള വിമാനത്തിലെ എയര്‍ഹോസ്റ്റസും, കാര്‍ലോസ് സ്റ്റ്യുവാര്‍ഡുമാണ്.  പാപ്പായോടൊത്ത് വിമാനത്തിലുണ്ടായിരുന്ന, പാപ്പായുടെ വക്താവും, വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ മേധാവിയുമായ ഗ്രെഗ് ബര്‍ക്കാണ് ഈ വാര്‍ത്ത നല്‍കിയത്. 








All the contents on this site are copyrighted ©.