2018-01-18 16:25:00

ചിലി സന്ദ൪ശനത്തിനിടയിലെ ഒരു സ്നേഹസ്മരണ


അപ്പസ്തോലിക സന്ദ൪ശനത്തിനിടയില്‍ പാവങ്ങളുടെ മെത്രാന്‍റെ
സ്മൃതിമണ്ഡപം പാപ്പാ ഫ്രാ൯സിസ് സന്ദ൪ശിച്ചു.

ജനുവരി 15​​-Ɔ൦ തിയതി തിങ്കളാഴ്ച്ച ചിലി സന്ദ൪ശനത്തിന്‍റെ പ്രഥമദിനത്തില്‍ സാന്തിയാഗോ വിമാനത്താവളത്തില്‍നിന്നും സ്ഥലത്തെ മെത്രാപ്പോലീത്ത, കാ൪ഡിനല്‍ റിക്കാ൪ദോ എസ്സാ൪ത്തിയുടെ മന്ദിരത്തിലേയ്ക്കു പോകവെയാണ് “പാവങ്ങളുടെ അജപാലക൯” എന്ന് അറിയപ്പെട്ട ദൈവദാസന്‍, എ൯റീക്ക് ആല്‍വ൪ ഉറൂത്തിയയുടെ സ്മൃതിമണ്ഡപം പാപ്പാ ഫ്രാ൯സിസ് സന്ദ൪ശിച്ചു പ്രാ൪ത്ഥിച്ചത്.

ചിലിയുടെ ഒരു പ്രവാചകനായിരുന്നു പാവങ്ങളുടെ പക്ഷംചേര്‍ന്ന നല്ലിടന്‍, എ൯റിക്ക് ആല്‍വ൪ ഉറൂത്തിയാ. സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടു ബിഷപ്പ് ഹെന്‍റീക്ക് പ്രത്യേക വാത്സല്യം പ്രകടിപ്പിച്ചിരുന്നു. തൊഴിലാളികള്‍, തൊഴില്‍രഹിത൪, ക൪ഷക൪,  മനുഷ്യവകാശ ലംഘനങ്ങള്‍ക്ക് ഇരകളായവ൪ എന്നിവര്‍ക്കായി നിസ്വാ൪ത്ഥമായ സേവനം അനുഷ്ഠി‌ച്ച അജപാലകനായിരുന്നു. ഇന്നും ചിലിയന്‍ ജനതയുടെ ഹൃദയങ്ങളില്‍ ബിഷപ്പ് എ൯റീക്ക് നിറ‍ഞ്ഞനില്ക്കുന്നു.

1916 ജനുവരി 29​​-Ɔ൦ തിയതി കക്യുവെ൯സ് മൗലേയില്‍ പതിനൊന്ന് മക്കളുള്ള  കുടുംബത്തില്‍ എട്ടാമനായി എ൯റീക്ക് ജനിച്ചു. കത്തോലിക്കാ സ൪വ്വകലാശാലയില്‍ നിയമപഠനം ആരംഭിച്ചതിനുശേഷം സെമിനാരിയില്‍ ചേ൪ന്നു പഠിച്ചു. 1941-ല്‍ വൈദികനായി. സാന്തിയാഗോയില്‍ വൈദികവിദ്യാ൪ത്ഥികളുടെ പരിശീലകനും ആത്മീയ ഉപദേഷ്ടാവുമായിരുന്നു. ബിഷപ്പ്  എ൯റീക്കിന്‍റെ പ്രേഷിത തീക്ഷണതയും, പാവങ്ങളോടുളള പ്രതിപത്തിപോലെതന്നെ ശ്രദ്ധേയമായിരുന്നു. 1963-ല്‍ മെത്രാനിയി നിയമിതനായി. 1974-വരെ സാന്‍ഫിലിപ്പെ അതിരൂപതയുടെയും, 1981-മുതല്‍ മരിക്കുംവരെ സാന്തിയാഗോ അതിരൂപതയുടെയും സഹായമെത്രാനായി സേവനംചെയ്തു. 1982 ഏപ്രില്‍ 29-ന് അന്തരിച്ചു.

2014-ല്‍ അദ്ദേഹത്തിന്‍റെ നാമകരണ നടപടിക്രമങ്ങള്‍ സഭ അംഗീകരിച്ചു.  








All the contents on this site are copyrighted ©.