2018-01-16 14:01:00

യുദ്ധം വരുത്തുന്ന ദുരന്തസ്മരണയില്‍ പാപ്പായുടെ യാത്ര


തന്‍റെ 22-ാമത് അപ്പസ്തോലികപര്യടനാര്‍ഥമുള്ള യാത്രയില്‍ ആണവാക്രമണത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠയും ഭീതിയും പത്രപ്രവര്‍ത്തകരുമായി പങ്കുവച്ചുകൊണ്ട്, നാഗസാക്കി ബോംബാക്രമണത്തില്‍ മരിച്ചുപോയ തന്‍റെ കുരുന്നുസഹോദരന്‍റെ മൃതദേഹവുമായി നില്‍ക്കുന്ന ബാലന്‍റെ പോസ്റ്റ് കാര്‍ഡ്, മാര്‍പ്പാപ്പാ വിതരണം ചെയ്തു.

എല്ലാവര്‍ക്കും നല്ല യാത്ര ആശംസിച്ചുകൊണ്ടാരംഭിച്ച പാപ്പാ, അവരുടെ മാധ്യമപ്രവര്‍ത്തനത്തിനു നന്ദിയര്‍പ്പിച്ചും, ചിലി, പെറു രാജ്യങ്ങളുമായുള്ള തന്‍റെ പരിചയം വ്യക്തമാക്കിയും താന്‍ നല്‍കിയ ചിത്രത്തെക്കുറിച്ചു ഇങ്ങനെ വിശദീകരിച്ചു:  ‘‘ഇതു 1945-ല്‍ എടുത്തിട്ടുള്ള ഫോട്ടോയാണ്.  അവന്‍ ഒരു ബാലനാണ്.  അവന്‍റെ ചെറിയ സഹോദരനാണ് അവന്‍റെ ചുമലില്‍.  യുദ്ധത്തില്‍ മരിച്ചുപോയ അവന്‍റെ സഹോദരന്‍.  നാഗസാക്കിയില്‍  മൃതദേഹം ദഹിപ്പിക്കുന്ന സ്ഥലത്ത്, അതി നുള്ള ഊഴവും കാത്തുനില്‍ക്കുകയാണ്.  ഇതെന്‍റെ ഹൃദയത്തില്‍ ചലനമുളവാക്കി.  യുദ്ധത്തിന്‍റെ ഫലം എന്ന് എഴുതാന്‍ മാത്രമേ, അതു കണ്ടപ്പോള്‍ എനിക്കു ധൈര്യമുണ്ടായുള്ളു.  ഇതിന്‍റെ കോപ്പിയെടുത്തു നല്‍കാമെന്നു ഞാന്‍ വിചാരിച്ചു. കാരണം, ഈ ചിത്രം, ആയിരം വാക്കുകളെക്കാള്‍ ഹൃദയങ്ങളെ ചലിപ്പിക്കുന്നതിനുതകും. അതിനാലാണ് ഈ ചിത്രം നിങ്ങളുമായി ഞാന്‍ പങ്കുവച്ചത്’’.  

കാര്‍ഡിന്‍റെ മറുവശത്ത് തന്‍റെ ഒപ്പു രേഖപ്പെടുത്തിയ പാപ്പാ, ''യുദ്ധത്തിന്‍റെ ഫലം'' ( ''the fruit of war") എന്ന ഒരു കുറിപ്പും ചേര്‍ത്തിരുന്നു. 

 








All the contents on this site are copyrighted ©.