2018-01-16 17:44:00

“എന്നെ വളര്‍ത്തിയ ലാറ്റിനമേരിക്കന്‍ മണ്ണില്‍...!”


രാഷ്ട്രപ്രമുഖരോടും ചിലയിലെ ജനങ്ങളോടും....

16, ജനുവരി 2016  ചിലിയിലെ ആദ്യദിനം
തലസ്ഥാനനഗമായ സാന്തിയാഗോയിലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍ നല്കിയ പ്രഭാഷണം.

1. എന്നെ വളര്‍ത്തിയ ലാറ്റിനമേരിക്കന്‍ മണ്ണില്‍, സന്ദര്‍ശനത്തിന്‍റെ ആദ്യ ഘട്ടമായി ചിലിയില്‍ നില്ക്കാന്‍ അതിയായ സന്തോഷമുണ്ട്. ഈ നാടിന്‍റെ ദേശീയ ഗാനത്തില്‍ കവി മാതൃരാജ്യത്തെ പുഷ്പാലംകൃതമായ ഏദന്‍ തോട്ടമായിട്ടാണ് ചിത്രീകരിക്കുന്നത്. ഭാവിയുടെ പ്രത്യാശ പകരുന്ന വെല്ലുവിളിളും വാഗ്ദാനങ്ങളും തളിര്‍ത്തുനില്ക്കുന്ന ഏദന്‍ തോട്ടംതന്നെയാണ് ചിലി!

2. പ്രസിഡന്‍റ്, മിഷേല്‍ ബാചെലേയുടെ സ്വാഗതത്തിനും വരവേല്പിനും നന്ദി! ഒപ്പം ചിലിയന്‍ ജനതയെയും നിങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ഭൂമിശാസ്ത്ര-ജൈവ വൈവിധ്യങ്ങളെയും ആശ്ലേഷിക്കുന്നു. സെനറ്റിന്‍റെയും പരമോന്നത കോടതിയുടെയും സന്നിഹിതരായിരിക്കുന്ന വിവിധ സ്ഥാനക്കാരെയും രാഷ്ട്രപ്രതിനിധികളെയും, വിശിഷ്യ അടുത്ത 4 വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിഞ്ഞേരാ ഏകെനികിനെയുംപ്രത്യേകമായി അഭിവാദ്യംചെയ്യുന്നു.

3. ചിലിയുടെ സ്വാതന്ത്ര്യത്തിന്‍റെ 200-Ɔ൦ വാര്‍ഷികമാണല്ലോ. നിങ്ങള്‍ ജനായത്ത ഭരണത്തിന്‍റെ പാതയില്‍ പക്വത എത്തിനില്ക്കയാണ്. അങ്ങനെ നിങ്ങള്‍ ഇന്ന് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തില്‍ അടിയുറച്ച ഒരു ജനതയാണ്. ഈ മണ്ണില്‍ തലപൊക്കിയ അഭ്യാന്തര കാലപങ്ങളെയും രാഷ്ട്രീയ ചേരികളെയും തച്ചുടയ്ക്കാന്‍ സാധിച്ചതുവഴി, രാഷ്ട്രപിതാക്കളുടെ സ്വപ്നങ്ങള്‍ നിങ്ങള്‍ സാക്ഷാത്ക്കരിക്കുകയുണ്ടായി.

4. “നാം ഈ ജന്മഭൂമിയുടെ നിര്‍മ്മാതാക്കളാണ്,” എന്നു പറഞ്ഞത് നാടിന്‍റെ പുത്രന്‍ കര്‍ദ്ദിനാള്‍ സില്‍വ ഹെന്‍റീക്സാണ്. നാം ജീവിക്കുന്ന ഭൗമിക നാട് നാം എത്തിച്ചേരേണ്ട സ്വര്‍ഗ്ഗീയ നാടിന്‍റെ മുന്നോടിയാണ്. ഈ നാടിന് അടിസ്ഥാനം, അടിത്തറ നിങ്ങള്‍ എല്ലാവരുമാണ്. നിങ്ങള്‍ കൈകോര്‍ത്തു നില്ക്കാതെ ഈ മണ്ണ് ഫലമണിയുകയില്ല. നൂറ്റാണ്ടുകള്‍ക്കു മുന്നേ തുടക്കമിട്ട ചിലിയന്‍ പൈതൃകം ആത്മാഭിമാനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പാതിയില്‍ യാഥാര്‍ത്ഥ്യമാക്കണം!

5. പഴമയുടെ അടിത്തറയില്‍ പുതിയ തലമുറ രാഷ്ട്രത്തെ സത്യത്തിന്‍റെയും നീതിയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെ സാഹോദര്യത്തിന്‍റെയും സ്വപ്നങ്ങളില്‍ കെട്ടിപ്പടുക്കണം. അത് ഒരിക്കല്‍  നേടി അവസാനിക്കുന്നതല്ല, മറിച്ച് അനുദിനം നേടിയെടുക്കേണ്ടതും, അതിനായി നിരന്തരമായി പരിശ്രമിക്കേണ്ടതുമാണ്. ഇനിയും സഹോദരങ്ങള്‍ രാജ്യത്ത് അനീതിയും അഴിമതിയും അനുഭവിക്കുന്നുണ്ടെങ്കില്‍ നമുക്ക് നിസംഗരായിരിക്കാനാവില്ല.

6. അതിനാല്‍ ജനാധിപത്യത്തിന്‍റെ പാതിയില്‍ ഇനിയും നാം വളരണം. ഔപചാരികതയ്ക്കപ്പുറമുള്ള ഒരു ചിലിയന്‍ സാഹോദര്യവും കൂട്ടായ്മയും വളര്‍ത്തിയെടുക്കണം. ചിലി ഒരു പൊതുഭവനവും കുടുംബവുമാകണം. രാജ്യം അതിന്‍റെ വിഭവസമ്പത്തുക്കള്‍ക്കും പ്രകൃതി രമണീയതയ്ക്കും വൈവിധ്യങ്ങള്‍ക്കുമപ്പുറമുള്ള ദൗത്യമാണെന്നും പ്രസ്താവിച്ചത്, ഈ നാടിന്‍റെ പുണ്യാത്മാവ്, ആല്‍ബെര്‍ത്തോ ഹുര്‍ത്താദോയാണ്. ഇതൊരു ഭാവി സ്വപ്നമാണ്. എങ്കില്‍ അതിന്‍റെ പൂര്‍ത്തീകരണം ഇവിടത്തെ ജനങ്ങളിലും ജനനേതാക്കളിലും യുവജനങ്ങളിലും നിക്ഷിപ്തമാണ്.

7. ദേശീയോദ്ഗ്രഥനത്തിന്‍റെ അരൂപിയില്‍ തദ്ദേശജനതയുടെ വിവിധ വംശിയ സാംസ്ക്കാരിക, ചരിത്ര വിഭാഗീയതകളെ കൂട്ടിയിണക്കാനും കൈകോര്‍ത്തു മുന്നേറാനും പരസ്പരം ശ്രവിക്കുവാനും അംഗീകരിക്കാനുമുള്ള തുറവ് അനിവാര്യമാണ്. സങ്കുചിതമായ ചിന്താഗതികളെയും രാഷ്ട്രീയ മിമാംസകളെയും മറികടന്ന പൊതുനന്മ ലക്ഷ്യമാക്കിയുള്ള ആരോഗ്യകരമായ കാഴ്ചപ്പാടു വളര്‍ത്തിയെടുക്കണം. (ഇത് സങ്കുചിതമായ സാമൂദായിക ചിന്താഗതിയല്ല).

8. അതിന് നാം തൊഴില്ലാത്തവരുടെ അവശ്യങ്ങളും അവകാശങ്ങളും മനസ്സിലാക്കുന്നതാണ്.   നാം തദ്ദേശജനതകളെയും അവരുടെ അവഗണിക്കപ്പെട്ട സംസ്ക്കാരത്തനിമയും മനുഷ്യത്വവും മറന്നുപോകുന്നത്. അഭയം തേടിവരുന്നരുടെയും കുടിയേറ്റക്കാരുടെയും ആവശ്യങ്ങളെ അവഗണിക്കരുത്. യുവജനങ്ങളെയും അവരുടെ സ്വപ്നങ്ങളും മോഹങ്ങളും പൂവണിയ്ക്കാനുള്ള വിദ്യാഭ്യാസവും ജീവിതവഴികളും കാട്ടിക്കൊടുക്കണം. പ്രായമായവരെയും അവരുടെ ജീവിതാനുഭവങ്ങളെയും പരിചയസമ്പത്തും, വിജ്ഞാനവും ഉള്‍ക്കൊള്ളണം. വിസ്മയത്തോടെ മുതിര്‍ന്നവരെ ഉറ്റുനോക്കുന്ന കുഞ്ഞുങ്ങളെ മറക്കരുത്. കുട്ടികളെ ചൂഷണവിധേയരാക്കിയ സഭാശുശ്രൂഷകരെയോര്‍ത്ത് നാം വേദനക്കുന്നു. ആ കുഞ്ഞുങ്ങളോടും കുടുംബങ്ങളോടും മാപ്പുയാചിക്കുന്നു. അവരെ പിന്‍തുണയ്ക്കണമെന്ന് മെത്രാന്മാരോട് അഭ്യാര്‍ത്ഥിക്കുന്നു.  

9. അതുപോലെ പൊതുഭവനമായ ഭൂമി സംരക്ഷിക്കാനുമുള്ള തുറവും സന്നദ്ധയും കാണിക്കാണം. ഇത് വ്യത്യസ്തമായി ചിന്തിക്കുകയും പെരുമാറുകയും വളരുകയും വളര്‍ത്തുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസരീതിയും ആത്മീയതയും ജീവിതശൈലിയുമാണ്. ഒരു സാങ്കേതികജീവിത മാതൃകയ്ക്ക് വിരുദ്ധമായ ഒരു നവപ്രയാണവും കാഴ്ചപ്പാടുമാണ്. പ്രകൃതിയെയും പൊതുഭവനമായ ഭൂമിയെയും സംരക്ഷിക്കുന്ന ശക്തമായ ഒരു പരിസ്ഥിതി സംരക്ഷണ മാതൃകയാണിത്. ഇതുവഴി ഭൂമിയും തദ്ദേശജനതയും അവരുടെ ആവശ്യങ്ങളും അവകാശങ്ങളുമാണ് മാനിക്കപ്പെടാന്‍ പോകുന്നത്, സംരക്ഷിക്കപ്പെടാന്‍ പോകുന്നത്. ഭൂമിക്കെതിരെ പിറകു തരിഞ്ഞുനില്ക്കുന്നവര്‍ വികസനത്തിന് എതിരെയാണ് പിറകു തിരിയുന്നത്, ഓര്‍ക്കണം. ഉപഭോഗസംസ്ക്കാരത്തെ മറികടക്കുന്ന ആഴമുള്ളൊരു വിജ്ഞാനം നമുക്ക് അനിവാര്യമാണ്. അത് ജീവനോടുതന്നെയും മനുഷ്യരോടും പ്രകൃതിയോടുമാണ്. തന്നെയുമാണ് ഈ നിലപാടു സ്വീകരിക്കുന്നതും മനോഭാവം ഏടുക്കുന്നതുമാണ് അഭികാമ്യം.

10. ചിലിയുടെ ആത്മാവ് അസ്തിത്വത്തില്‍ അടിയുറച്ചതും കഠിനവുമായ വിളിയും വെല്ലുവിളിയുമാണ്. അതില്‍ നാം ആരെയും ഒഴിവാക്കരുത്. ആരെയും ആവശ്യമില്ലാത്തവരായി തള്ളരുത്. ഈ വിളി ജീവനോടുള്ള തുറവാണ്, വിശിഷ്യ ജീവന്‍ അപകടനിലയില്‍ എത്തിനില്ക്കുന്ന എല്ലാ ഘട്ടത്തിലുമുള്ള വിളിയാണ്. ചിലിയന്‍ ജനതയുടെ ആത്മാവിനെ സ്പര്‍ശിക്കാനുള്ള തീക്ഷ്ണതയോടെയാണ് ഞാന്‍ ഈ മണ്ണില്‍ നില്ക്കുന്നത്. കര്‍മ്മലനാഥ, ഈ നാടിന്‍റെ രാജ്ഞയും അമ്മയും നിങ്ങളെ നയിക്കട്ടെ, തുണയ്ക്കട്ടെ, അനുഗ്രഹിക്കട്ടെ!                                                                                                                                                                                                 








All the contents on this site are copyrighted ©.