സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

അര്‍ജന്‍റീനിയന്‍ സഹപൗരരോട് പ്രാര്‍ഥനചോദിച്ചുകൊണ്ട് പാപ്പാ

പാപ്പാ ചിലി, പെറു എന്നീ രാജ്യങ്ങളിലേയ്ക്കുള്ള യാത്രയില്‍, 15-01-2018 - EPA

16/01/2018 14:24

ചിലി, പെറു രാജ്യങ്ങളിലേയ്ക്കുള്ള യാത്രയില്‍, പാപ്പാ കടന്നുപോകേണ്ടിവരുന്ന രാജ്യങ്ങള്‍ക്ക് പ്രാര്‍ഥനാശംസകളും ആശീര്‍വാദവും നേര്‍ന്നു കൊണ്ട് അയച്ച ടെലഗ്രാം സന്ദേശങ്ങളില്‍, അര്‍ജന്‍റീനയുടെ പ്രസിഡന്‍റ് മൗറിസിയോയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തില്‍, തന്‍റെ നാട്ടുകാരോട്  അവരുടെ പ്രാര്‍ഥനാസഹായം ചോദിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ എഴുതി: ''ഞാന്‍ അര്‍ജന്‍റീനയുടെ വ്യോമപാതയിലൂടെ കടന്നുപോകുമ്പോള്‍, എന്‍റെ ഊഷ്മളമായ അഭിവാദ്യങ്ങളേകുന്നു. എന്‍റെ ജന്മദേശത്തെ എല്ലാ  ജനങ്ങള്‍ക്കും ഹൃദയപൂര്‍വമായ നന്മ നേരുകയും എന്‍റെ ആശീര്‍വാദവും എനിക്കു നിങ്ങളോടുള്ള അടുപ്പവും ഉറപ്പുനല്‍കുകയും ചെയ്യുന്നു.  ദയവായി, എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന കാര്യം മറക്കരുതേ എന്നു നിങ്ങളോടെല്ലാവരോടും ഞാനപേക്ഷിക്കുന്നു''.

ഇറ്റലിയില്‍ നിന്നുളള യാത്രയില്‍ പാപ്പാ കടന്നുപോകുന്ന രാജ്യങ്ങള്‍ ഫ്രാന്‍സ്, സ്പെയിന്‍, മാറൊക്കോ, കാപോ വേര്‍ദേ, സെനഗള്‍, ബ്രസീല്‍, പരാഗ്വേ, അര്‍ജന്‍റീന എന്നിവയാണ്. മറ്റു രാജ്യങ്ങള്‍ക്ക് പ്രാര്‍ഥനാശംസകളും ആശീര്‍വാദവും നല്‍കിയ പാപ്പാ തന്‍റെ നാട്ടുകാരോട് പ്രത്യേകമായ പ്രാര്‍ഥനാസഹായവും ചോദിച്ചു.  ചിലിയുടെ കിഴക്കന്‍ അതിര്‍ത്തി ഏതാണ്ടു മുഴുവനായും പങ്കിടുന്നത് പാപ്പായുടെ സ്വന്തം രാജ്യമായ അര്‍ജന്‍റീനയാണ്  

16/01/2018 14:24