സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

പാപ്പാ ഫ്രാന്‍സിസ് ‘കവികളുടെ നാട്ടില്‍...’ ചിലി സന്ദര്‍ശനം

ചിലിയിലേയ്ക്ക്... - AP

15/01/2018 19:19

പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്രയ്ക്ക് തുടക്കമായി. തിങ്കളാഴ്ച രാവിലെ  റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും അല്‍ ഇത്താലിയ ബി777 പ്രത്യേക വിമാനത്തില്‍നിന്നും പുറപ്പെട്ടു. 

തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ 15-18 ജനുവരി 2018. പരിപാടിയുടെ വിശദാംശങ്ങള്‍ താഴേ ചേര്‍ക്കുന്നു:

15 ജനുവരി 2018, തിങ്കള്‍
പ്രാദേശിക സമയം രാവിലെ
08.30 റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും
    പാപ്പാ ഫ്രാന്‍സിസ് പുറപ്പെട്ടു. ചിലിയുടെ തലസ്ഥാന നഗരമായ സാന്തിയാഗോയിലേയ്ക്ക്.
    ചിലിയിലെ സമയം രാത്രി
08.10-ന് സാന്തിയാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും.
      ഔദ്യോഗിക സ്വീകരണച്ചടങ്ങ് വിമാനത്താവളത്തില്‍0
09.00 മണിക്ക് എയര്‍പ്പോര്‍ടില്‍നിന്ന് കാറില്‍ യാത്രചെയ്ത് സാന്തിയാഗോയിലെ
      വത്തിക്കാന്‍റെ സ്ഥാനപതിയുടെ മന്ദിരത്തില്‍ അത്താഴംകഴിച്ച് പാപ്പാ വിശ്രമിക്കും.

16 ജനുവരി ചൊവ്വാഴ്ച
രാവിലെ പ്രാദേശിക സമയം
08.20-ന് രാഷ്ട്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച.
     പലാസോ ദേ ലാ മൊനേദാ (Presidential Palace)
     പാപ്പായുടെ പ്രഭാഷണം.
09.00 ചിലിയുടെ പ്രസിഡന്‍റ് മിഷേല്‍ ബാചെലെയുമായി കൂടിക്കാഴ്ച
10.30 ഓ-ഹിഗ്ഗിന്‍സ് പാര്‍ക്കിലെ സമൂഹബലിയര്‍പ്പണം
    പാപ്പായുടെ വചനപ്രഭാഷണം.
    വൈകുന്നേരം
04.00 മണിക്ക്  സ്ത്രീകള്‍ക്കായുള്ള സാന്തിയാഗോയിലെ ജയില്‍ സന്ദര്‍ശനം.
05.15 വൈദികരും വൈദികവിദ്യാര്‍ത്ഥികളും, സന്ന്യസ്തരും
    സന്ന്യാസാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച.
    പാപ്പായുടെ പ്രഭാഷണം.
06.15 ചിലിയിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച –
     സാന്തിയാഗോയിലെ ഭദ്രാസന ദേവാലയത്തിന്‍റെ സങ്കീര്‍ത്തന മുറിയില്‍.
     പാപ്പായുടെ പ്രഭാഷണം.
07.15 തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള സ്വകാര്യസന്ദര്‍ശനം –
    ഫാദര്‍ ആല്‍ബെര്‍തോ ഹുര്‍ത്താഡോ എസ്.ജെ.
    ഈശോ സഭാംഗവുമായുള്ള സ്വകാര്യനേര്‍ക്കാഴ്ച.

17 ജനുവരി, ബുധന്‍  - സാന്തിയാഗോ-തെമൂകോ-സാന്തിയാഗോ
     പ്രാദേശിക സമയം രാവിലെ
08.00 സാന്തിയാഗോ വിമാനത്താവളത്തില്‍നിന്നും തെമൂകോയിലേയ്ക്ക്.
10.30 മാക്വെഹുവേ വിമാനത്താവള മൈതാനിയില്‍
    സമൂഹബലിയര‍പ്പണം. വചനപ്രസംഗം.
12.45 മാദ്രെ ദി സാന്താക്രൂസ് ഭവനത്തിലെ ഭൂഗര്‍ഭശാസ്ത്രജ്ഞന്മാര്‍ക്കൊപ്പമുള്ള ഉച്ചഭക്ഷണം.
03.30 തെമൂകോയില്‍നിന്നും സാന്തിയാഗോയിലേയ്ക്കുള്ള മടക്കം വിമാനത്തില്‍0
5.00 സാന്തിയാഗോ വിമാനത്താവളത്തില്‍ ഇറങ്ങും.
05.30 യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച, പ്രഭാഷണം.
06.30 ചിലിയിലെ പൊന്തിഫിക്കല്‍ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലേയ്ക്ക്...
07.00 യൂണിവേഴ്സിറ്റിയിലേയിലെ സമ്മേളനം, പ്രഭാഷണം.

18 ജനുവരി വ്യാഴം - സാന്തിയാഗോ-ഈക്വിക്വേ-ലീമ
പ്രാദേശികസമയം രാവിലെ
08.05 സാന്തിയാഗോയില്‍നിന്നും – ഈക്വിക്വേയിലേയ്ക്ക് വിമാനമാര്‍ഗ്ഗം.
10.35 ഈക്വിക്വേ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും.
11.30 ലോബിത്തോ മൈതാനത്ത് സമൂഹബലിയര്‍പ്പണം, വചനപ്രഭാഷണം.
02.00 ഒപ്ലേറ്റ്സ് വൈദികര്‍ക്കൊപ്പം ഉച്ചഭക്ഷണം, വിശ്രമം.
04.45 ഈക്വിക്വേ വിമാനത്താവളത്തില്‍ ഔദ്യോഗിക യാത്രയയപ്പ്.
15.05 പെറുവിലെ ലീമാ നഗരത്തിലേയ്ക്ക്...

(അപ്പസ്തോലികയാത്രയുടെ രണ്ടാം ഘട്ടം - പെറുവിലേയ്ക്ക്).


(William Nellikkal)

15/01/2018 19:19