സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

പാപ്പാ യുക്രൈന്‍സഭയുടെ റോമിലുള്ള ബസിലിക്ക സന്ദര്‍ശിക്കുന്നു

സാന്താ സോഫിയ ബസിലിക്ക, യുക്രൈന്‍ സഭയുടെ റോമിലുള്ള ദേവാലയം

13/01/2018 08:06

യുക്രൈന്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് സ്വിയാത്തോസ്ലാവ് ഷെവ്ചുക് (His Beatitude Sviatoslav Shevchuk) നല്‍കിയ ക്ഷണം സ്വീകരിച്ചുകൊണ്ട്, ഫ്രാന്‍സീസ് പാപ്പാ റോമിലെ, സാന്താ സോഫിയ ബസിലിക്ക 2018 ജനുവരി 28-ാംതീയതി ഞായറാഴ്ച, ഉച്ചകഴിഞ്ഞ്  നാലുമണിക്ക് സന്ദര്‍ശിക്കുമെന്ന്, വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ ഡയറക്ടര്‍ ഗ്രെഗ് ബര്‍ക് ജനുവരി 12-ാംതീയതി അറിയിച്ചു. 1968-ല്‍ നിര്‍മിച്ച ഈ ദൈവാലയം,  2018-ല്‍ അതിന്‍റെ സ്ഥാപനത്തിന്‍റെ സുവര്‍ണ ജൂബിലിവര്‍ഷം ആചരിക്കുകയാണ്. റോമില്‍ വസിക്കുന്ന ബൈസന്‍റൈന്‍ റീത്തിലുള്ള യുക്രൈന്‍ വിശ്വാസികള്‍ക്കായുള്ള ഈ ദേശീയ ദേവാലയം, 1998-ല്‍ ആണ് ബസിലിക്ക എന്ന പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.

 


(Sr. Theresa Sebastian)

13/01/2018 08:06