സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

കുടിയേറ്റക്കാര്‍ക്കുള്ള ദിനവും പാപ്പായുടെ ദിവ്യപൂജയും

കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ലോകദിനാചരണത്തോടനുബന്ധിച്ച് ഞായറാഴ്ച (14/01/18) പാപ്പാ വത്തിക്കാനില്‍ ദിവ്യബലി അര്‍പ്പിക്കും.

രാവിലെ, പ്രാദേശികസമയം,  10 മണിക്ക് വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയിലായിരിക്കും ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സാഘോഷമായ സമൂഹദിവ്യബലി അര്‍പ്പിക്കപ്പെടുക.

കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള 104-Ͻ൦ ലോകദിനമാണ് ആഗോളസഭാതലത്തില്‍ ഇക്കൊല്ലം ആചരിക്കപ്പെടുന്നത്.

അനുവര്‍ഷം പ്രത്യക്ഷീകരണത്തിരുന്നാളിനു ശേഷം വരുന്ന രണ്ടാമത്തെ ഞായറാഴ്‍ചയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്.

“അഭയാര്‍ത്ഥികളേയും കുടിയേറ്റക്കാരേയും  സ്വീകരിക്കുക, സംരക്ഷിക്കുക, ഉദ്ധരിക്കുക, ഉദ്ഗ്രഥിക്കുക” എന്നതാണ് ഈ ദിനാചരണത്തിന് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്ന വിചിന്തന പ്രമേയം.

13/01/2018 13:00