2018-01-12 16:58:00

''ക്രിസ്തീയപ്രാര്‍ഥന വിശ്വാസത്തില്‍നിന്നുദ്ഭൂതം'': പാപ്പാ


ജനുവരി 12-ാംതീയതി, വെള്ളിയാഴ്ചയില്‍, സാന്താമാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിമധ്യേ, വി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നിന്ന്, തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നതിന്‍റെ വിവരണം വ്യാഖ്യാനിച്ചുകൊണ്ട് യേശുവിലുള്ള വിശ്വാസവും ധീരതയും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു:

''ഇന്നലെയും ഇന്നുമായി രണ്ടു സൗഖ്യങ്ങളെക്കുറിച്ചാണ് മര്‍ക്കാസിന്‍റെ സുവിശേഷത്തില്‍ നിന്നുള്ള വായന നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്...  കുഷ്ഠരോഗിയും തളര്‍വാതരോഗിയുടെയും സൗഖ്യപ്പെടലിന്‍റെ വിവരണം. രണ്ടുപേരും അപേക്ഷിക്കുന്നു, രണ്ടുപേരും വിശ്വാസത്തോടുകൂടിയാണതു ചെയ്യുക.  എന്നാല്‍, കുഷ്ഠരോഗി അത് ധീരതയോടുകൂടിയാണു ചെയ്യുകയാണ്: നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. യേശു തല്‍ക്ഷണം ഉത്തരം നല്‍കുന്നു, എനിക്കു മനസ്സുണ്ട്.  നാം കര്‍ത്താവിനെ സമീപിക്കുമ്പോള്‍, എല്ലായ്പോഴും, വിശ്വാസത്തോടുകൂടി അതു ചെയ്യുക. കുഷ്ഠരോഗി ചെയ്തതുപോലെ, വിശ്വാസത്തോടുകൂടി ധൈര്യത്തോടുകൂടി പ്രാര്‍ഥിക്കുക...'' പ്രാര്‍ഥനയുടെ രീതിയെക്കുറിച്ചും മനോഭാവത്തെക്കുറിച്ചും വീണ്ടും പാപ്പാ വിശദീകരിച്ചു:

''താല്പര്യമില്ലാതെ വെറുതെ ഉരുവിട്ടതുകൊണ്ടായില്ല... സുവിശേഷത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്, തങ്ങളുടെ ആവശ്യങ്ങളില്‍, പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് കര്‍ത്താവിനെ സമീപിക്കുന്നതിന്‍റെ... ഇന്നത്തെ സുവിശേഷവായനയില്‍, നാം കാണുന്ന തളര്‍വാതരോഗിയെപ്പോലെ, കര്‍ത്താവിന്‍റെ അടുത്തെത്തുന്നതിന് വീടിന്‍റെ മേല്‍ക്കൂര പൊളിച്ചു രോഗിയെ അവിടുത്തെ പക്കലെത്തിക്കുന്നത് അതിനുദാഹരമാണ്''... അത് കര്‍ത്താവിന്‍റെ പക്കലെത്തുന്നതിനുള്ള ധൈര്യത്തെയും വെളിപ്പെടുത്തന്നുണ്ട്.

...ചോദിക്കുക നിങ്ങള്‍ക്കു ലഭിക്കും എന്നു കര്‍ത്താവുതന്നെ നമ്മോടു പറഞ്ഞിരിക്കുന്നു.  ഈ വാക്കുകളില്‍ നമുക്കു ശരണപ്പെടാം. വിശ്വാസത്തോടെ, പ്രതിസന്ധികളെ തരണം ചെയ്തു നമുക്കു കര്‍ത്താവിനോടു യാചിക്കാം എന്നു പറഞ്ഞ പാപ്പാ ഈ ഉപദേശത്തോടെയാണ് വചനസന്ദേശം അവസാനിപ്പിച്ചത്: ''പ്രാര്‍ഥന ധീരതയോടെയുള്ളതല്ലെങ്കില്‍ അതു ക്രിസ്തീയമല്ല''. 








All the contents on this site are copyrighted ©.