സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

ഇടുക്കിരൂപതയ്ക്കു നവസാരഥി: റവ. ഡോ. ജോണ്‍ നെല്ലിക്കുന്നേല്‍

- RV

12/01/2018 16:30

സീറോമലബാര്‍ സഭയുടെ മെത്രാന്‍ സിനഡ്, ഇടുക്കി, സാഗര്‍ രൂപതകള്‍ക്ക് പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. ഇടുക്കി രൂപതയുടെ പുതിയ മെത്രാനായി റവ. ഡോ. ജോണ്‍ നെല്ലിക്കുന്നേല്‍, സാഗര്‍ രൂപതയുടെ പുതിയ മെത്രാനായി റവ. ഡോ. ജെയിംസ് അത്തിക്കളം MST,  എന്നിവരാണ് നിയുക്തരായിരിക്കുന്നത്.

ഇടുക്കി രൂപതയുടെ ദ്വീതിയമെത്രാനായി തെരഞ്ഞെടുക്കപ്പെട്ട റവ. ഫാ. ജോണ്‍ നെല്ലിക്കുന്നേല്‍ . 1998-‍ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ആഞ്ചെലിക്കും യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയശേഷം രൂപതാ ചാന്‍സിലര്‍, വിശ്വാസപരിശീലനം, ബൈബിള്‍ അപ്പോസ്റ്റലേറ്റ് എന്നിവയുടെ ഡയറക്ടര്‍, സെമിനാരി പ്രൊഫസര്‍  എന്നീ നിലകളില്‍ സേവനമനു ഷ്ഠിച്ചു.  2002-ല്‍  സ്ഥാപിക്കപ്പെട്ട ഇടുക്കി രൂപതയുടെ പ്രഥമാധ്യക്ഷന്‍ ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ വിരമിക്കുന്നതിനെ ത്തുടര്‍ന്നാണ് പുതിയ നിയമനം.

മെത്രാന്‍ സിനഡിന്‍റെ തെരഞ്ഞെടുപ്പ്, പരിശുദ്ധ പിതാവ് അംഗീകരിച്ചതിനെത്തുടര്‍ന്ന് ഈ നിയമനവാര്‍ത്ത, 2018 ജനുവരി 12-ാംതീയതി 12 മണിക്ക് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.


(Sr. Theresa Sebastian)

12/01/2018 16:30