2018-01-11 19:53:00

ക്രൈസ്തവപീഡനകഥകള്‍ - “തുറന്ന വാതില്‍” പ്രസ്ഥാനത്തിന്‍റെ റിപ്പോര്‍ട്ട്


മുന്‍വര്‍ഷങ്ങളിലും അധികം പീഡിതക്രൈസ്തവര്‍ 2017-ലെന്ന്, പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സംഘടന,  World Open Doors-ന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങള്‍ 
ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ ഇന്നും ലോകത്ത് പൂര്‍വ്വോപരി വര്‍ദ്ധിച്ചു വരികയാണെന്ന്, സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ സംഘടന ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമായി രണ്ടരക്കോടിയിലധികം ക്രൈസ്തവര്‍ ഇന്ന് പീഡിപ്പിക്കപ്പെടുന്നുണ്ട്. പീഡനങ്ങളുള്ള 25 രാജ്യങ്ങളില്‍ താമസിച്ചു പ്രവര്‍ത്തിച്ചുകൊണ്ടാണ് പ്രസ്ഥാനം കണക്കുകള്‍ ശേഖരിച്ചത്. ലോകത്തെ 50 രാജ്യങ്ങളിലാണ് ഏറ്റവും അധികം പീഡനങ്ങള്‍ നടക്കുന്നത്. അവിടങ്ങളില്‍ വ്യക്തികളുടെയം പ്രസ്ഥാനങ്ങളുടെയും കൈകളില്‍ ക്രൈസ്തവര്‍ വിവേചിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. തൊഴില്‍ മേഖലയില്‍ വിവേചിക്കപ്പെടുന്ന ക്രൈസ്തവര്‍ സാമൂഹികമായ തരംതിരിവിന് ഇരകളാകുന്നുണ്ട്. ക്രിസ്തുവിലുള്ള അടിസ്ഥാന വിശ്വാസമാണ് ക്രൈസ്തവ പീഡനത്തിന് കാരണമെന്നു വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസ്സാലിക്കാമെന്നും സംഘടന വിലയിരുത്തുന്നു. ശാരീരിക ദുര്‍വിനിയോഗം, പീഡനങ്ങള്‍, തട്ടിക്കൊണ്ടുപോക്ക്, അംഗവിഛേദനം, വസ്തുവകകളുടെ നശീകരണം, ജയില്‍വാസം കൊലപാതകം എന്നിവയ്ക്കും ക്രൈസ്തവര്‍ വിധേയരാക്കപ്പെടുന്നുണ്ട്. പ്രസ്ഥാനത്തിന്‍റെ ജനുവരി 10-ന് പുറത്തുവിട്ട പ്രസ്താവന വെളിപ്പെടുത്തി.

പീഡനങ്ങളുടെ മേല്‍ത്തട്ട്
പീഡനങ്ങളുടെ മേല്‍ത്തട്ടില്‍നില്ക്കുന്ന 10 രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നത് വടക്കന്‍ കൊറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ്. സൊമാലിയ, സുഡാന്‍, പാക്കിസ്ഥാന്‍, എരിത്രെയ, ലീബിയ, ഇറാക്ക്, യെമന്‍, ഇറാന്‍ എന്നിവയാണ് ക്രൈസ്തവ പീഡനങ്ങളുടെ വേദനയില്‍ കഴിയുന്ന മറ്റു രാജ്യങ്ങള്‍. യൂറോപ്യന്‍ മേഖലയില്‍ ക്രൈസ്തവ പീഡനമുള്ള രാഷ്ട്രങ്ങളില്‍ തുര്‍ക്കിയും അസര്‍ബൈജാനും ഉള്‍പ്പെടുന്നു. ക്രൈസ്തവ പീഡനങ്ങളുടെ സാമൂഹ്യവ്യാപ്തി ഏറെ വര്‍ദ്ധിച്ച കുപ്രസിദ്ധമായി രാഷ്ട്രമായി പാക്കാസ്ഥാനെയും പ്രസ്ഥാനം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുപോലെ ബഹുഭൂരിപക്ഷം ഹിന്ദു രാജ്യത്ത് നിലനിന്നിരുന്ന മതസഹിഷ്ണുത തകര്‍ത്ത് ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കെതിരായ നീക്കങ്ങള്‍ ഇന്ത്യ മഹാരാജ്യത്ത് ഇന്ന് പൂര്‍വ്വോപരി തലപൊക്കുന്നുണ്ട്. ഹിന്ദു മൗലികവാദികളുടെ വ്യാപകമായ പ്രവര്‍ത്തനങ്ങള്‍മൂലം രാജ്യമാസകലം 24,000 പീഡനക്കേസുകളുടെ റിപ്പോര്‍ട്ടുകള്‍ ലഭ്യാമായിട്ടുണ്ടെന്നും സംഘടന കണ്ടെത്തിയിട്ടുണ്ട്.

മദ്ധ്യപൂര്‍വ്വദേശവും ആഫ്രിക്കയും
മദ്ധ്യപൂര്‍വ്വദേശത്ത് 3066 ക്രൈസ്തവരാണ് വിശ്വാസത്തെപ്രതി കൊല്ലപ്പെട്ടിട്ടുള്ളത്. 15,000-ല്‍പ്പരം ക്രൈസ്തവസ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുകയും തച്ചുടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വിചാരണയില്ലാതെ 1922 ക്രൈസ്തവര്‍ തടങ്കലില്‍ കഴിയുന്നതായും,
1252-പേര്‍ ബന്ധികളാക്കപ്പെടുകയും മാനഭംഗപ്പെടുത്തുകയും ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടു വെളിപ്പെടുത്തി. ഇതുപോലെ ആഫ്രിക്കപോലുള്ള മറ്റു ഭൂഖണ്ഡങ്ങളിലെയും പീഡനകഥകളുടെ റിപ്പോര്‍ട്ട് ‘തുറന്ന വാതില്‍’ പുറത്തുകൊണ്ടുവരുന്നുണ്ട്.

ഏഷ്യന്‍ രാജ്യങ്ങളില്‍
നീപ്പാളിലെ രോഹിംഗ്യപോലുള്ള വംശിയ വിദ്വേഷത്തിന്‍റെ കഥകള്‍, ഇന്ത്യ, ചൈന, മ്യാന്മാര്‍, പാക്കിസ്ഥാന്‍ മുതലായ ഏഷ്യന്‍ രാജ്യങ്ങളിലും വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടു വെളിപ്പെടുത്തി.  ഐസീസിന്‍റെ പിന്‍വാങ്ങല്‍ താല്‍ക്കാലികമായി സിറിയയിലും, എത്യോപ്യ, കെനിയ എന്നീ രാജ്യങ്ങളിലും ആശ്വാസമാണെങ്കിലും സമാധാനസ്വപ്നം വിദൂരത്താണെന്ന് റിപ്പോര്‍ട്ടു വെളിപ്പെടുത്തി. 








All the contents on this site are copyrighted ©.