സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

“സന്തോഷം, പ്രാര്‍ത്ഥന, കൃതജ്ഞത " പാപ്പായുടെ ട്വീറ്റ്

ഫ്രാന്‍സീസ് പാപ്പാ പ്രഥമദിനത്തില്‍ - EPA

08/01/2018 13:45

വിശ്വാസയോഗ്യമായി ജീവിക്കുന്നതിന് മൂന്നു മനോഭാവങ്ങള്‍ ആവശ്യമെന്ന് മാര്‍പ്പാപ്പാ. 

തിങ്കളാഴ്ച (08/01/18) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കണ്ണിചേര്‍ത്ത പുതിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ അനിവാര്യ മനോഭാവങ്ങളെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നത്.

പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്: “സന്തോഷം, പ്രാര്‍ത്ഥന, കൃതജ്ഞത എന്നിവ നമ്മെ ആധികാരികമായി ജീവിക്കാന്‍ പ്രാപ്തരാക്കുന്ന ത്രിവിധ മനോഭാവങ്ങള്‍ ആണ്”

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

08/01/2018 13:45