സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

പൂജരാജാക്കന്മാരെപ്പോലെ ദൈവാന്വേഷകരാകുക- പാപ്പായുടെ ട്വീറ്റ്

പൂജരാജാക്കന്മാര്‍ ദൈവാന്വേഷണത്തില്‍

06/01/2018 13:06

കിഴക്കുനിന്നെത്തിയ പൂജരാജാക്കന്മാരെപ്പോലെ വിശ്വാസി ദൈവാന്വേഷകനാകണമെന്ന് മാര്‍പ്പാപ്പാ.

പൗരസ്ത്യദേശത്തുനിന്നെത്തിയ ജ്ഞാനകിള്‍ ഉണ്ണിയേശുവിനെ കുമ്പിട്ടാരാധിക്കുകയും പൊന്നും മീറയും കുന്തുരുക്കവും കാഴ്ചയായി അര്‍പ്പിക്കുകയും ചെയ്ത സംഭവം അനുസ്മരിക്കുന്ന പ്രത്യക്ഷീകരണത്തിരുന്നാള്‍  ആഗോള കത്തോലിക്കാസഭ ആചരിച്ച ശനിയാഴ്ച (06/01/18) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

“പൂജരാജക്കന്മാരെപ്പോലെ, വിശ്വാസത്താല്‍ പ്രചോദിതനായി, വിശ്വാസി ദൈവത്തെ അന്വേഷിച്ച് ഏറ്റം നിഗൂഢമായ ഇടങ്ങളിലേക്ക്  പോകുന്നു; എന്തെന്നാല്‍ കര്‍ത്താവ് അവിടെ തന്നെ കാത്തിരിക്കുന്നുവെന്ന് അവനറിയാം" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി  പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

06/01/2018 13:06