സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

“ശക്തിപകരുന്ന സന്തോഷവു”മായി ‘തെയ്സേ’ സ്പെയ്നില്‍ സംഗമിക്കും

തെയ്സേ 2018 സംഗമത്തെക്കുറച്ച് ബ്രദര്‍ ഈലോയ്... - EPA

04/01/2018 11:13

തെയ്സെ – ബസാലില്‍ സമാപിച്ചു... അടുത്തവര്‍ഷം മാഡ്രിഡില്‍...

2018-ലെ ‘തെയ്സേ’ യൂറോപ്യന്‍ മേഖല യുവജന പ്രാര്‍ത്ഥനാസംഗമം സ്പെയിനിലെ മാഡ്രിഡ് നഗരത്തില്‍ സമ്മേളിക്കും. സ്വിറ്റ്സര്‍ലണ്ടിലെ ബാസലില്‍ അരങ്ങേറിയ 2017 സംഗമം ജനുവരി ഒന്നിന് സമാപിച്ച വേദിയിലാണ് തെയ്സെയുടെ ആത്മീയാചാര്യന്‍ ബ്രദര്‍ ഈലോസ് ഇക്കാര്യം പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്.

28 ഡിസംബര്‍ 2018-മതുല്‍ 2019 ജനുവരി 1-വരെയാണ് സ്പെയിനിലെ മാ‍ഡ്രിഡില്‍ യുവജനങ്ങള്‍ സംഗമിക്കാന്‍ പോകുന്നതെന്ന്, സ്വിറ്റ്സര്‍ലണ്ടിലെ ബാസെലില്‍ 2018 ജനുവരി 1-ന് സമാപിച്ച തെയ്സേയുടെ പ്രസ്താവന അറിയിച്ചു. “ശക്തി പകരുന്ന സന്തോഷം,”  The joy that gives courage എന്ന പ്രമേയവുമായിട്ടായിരിക്കും മാഡ്രിഡിലെ യൂറോപ്യന്‍ യുവജന പ്രാര്‍ത്ഥനാസംഗമം അരങ്ങേറുന്നത്.  പൂര്‍വ്വകാലങ്ങളില്‍ എന്നതിനെക്കാള്‍ അധികമായി വേദനിക്കുന്ന ഇന്നിന്‍റെ മാനവികതയുടെ പക്കലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ തെയ്സേ സമൂഹത്തെ ക്രിസ്തു ഇന്നു വിളിക്കുന്നു. ക്രിസ്തു ജീവന്‍ സമര്‍പ്പിച്ചത് സകലര്‍ക്കുമായിട്ടാണ്. ക്രൈസ്തവരാണെങ്കിലും അല്ലെങ്കിലും...! അതിനാല്‍ വേദനിക്കുന്നവരുടെ ചാരത്ത് നാം എത്തുകയും അവര്‍ക്ക് സാന്ത്വനമേകുകയും വേണമെന്ന വിളി തെയ്സെ ഇന്ന് ശക്തമായി സ്വീകരിക്കുന്നുണ്ടെന്ന്, പ്രസ്താവനയില്‍ ബ്ര‍ദര്‍ ഈലോയ് വ്യക്തമാക്കി.  

ബ്രദര്‍ റോജര്‍ എഴുപതുകളില്‍ സ്വിറ്റ്സര്‍ലണ്ടിലെ തെയ്സെ ഗ്രാമത്തില്‍ ആരംഭിച്ച പ്രസ്ഥാനത്തിന്‍റെ 40-Ɔമത് സംഗമമാണ് 2017 ഡിസംബര്‍ 28-മുതല്‍ 2018 ജനുവരി 1-വരെ ബാസലില്‍ ഒത്തുചേര്‍ന്നത്.  “ക്രിസ്തു ആനന്ദത്തിന്‍റെ സ്രോതസ്സ്.” എന്ന പ്രമേയവുമായിട്ടായിരുന്നു ബാസല്‍ വാര്‍ഷിക പ്രാര‍്ത്ഥനാസംഗമം.  യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 30,000-ല്‍ അധികം യുവജനങ്ങള്‍ ഈ ശരത്കാല പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുത്തു.

ഓര്‍ത്തഡോക്സ്, കത്തോലിക്കാ, പ്രോട്ടസ്റ്റന്‍റ് സഭകളുടെ കൂട്ടായ്മയാണ് തെയ്സെ. പ്രോട്ടസ്റ്റന്‍റ് പ്രസ്ഥാനം അതിന്‍റെ 500-Ɔ൦ വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍, ക്രിസ്തുവിന്‍റെ സുവിശേഷം നമ്മെ ഐക്യപ്പെടുത്തണമെന്നും, വിഭജനത്തിന്‍റെ മുറിവുകള്‍ ഉണക്കി, ക്രൈസ്തവര്‍ കൈകോര്‍ത്തു നീങ്ങണമെന്നും, ക്രിസ്തുവിന് സാക്ഷ്യംവഹിക്കണമെന്നും അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് ബാസലിലെ തെയ്സേ യുവജന സഭൈക്യകൂട്ടായ്മയെ അഭിസംബോധനചെയ്തിരുന്നു.  


(William Nellikkal)

04/01/2018 11:13