2018-01-04 18:58:00

പെറുവിലെ ബസ്സ്ദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖമറിയിച്ചു


പെറുവില്‍ വന്‍ ബസ്ദുരന്തം. 48 പേര്‍ മരണമടഞ്ഞു.
പാപ്പാ ഫ്രാന്‍സിസ് സാന്ത്വന സന്ദേശം അയച്ചു.

ജനുവരി 2-Ɔ൦ തിയതി ചൊവ്വാഴ്ചയാണ് തലസ്ഥാന നഗരമായ ലീമയുടെ വടക്കുഭാഗത്ത് പസാമായോയില്‍ ദുരന്തമുണ്ടായത്. മലമ്പ്രദേശത്തൂടെയുള്ള യാത്രയില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാര്‍ നിറച്ചുണ്ടായിരുന്ന ബസ് മറിഞ്ഞ് 250-അടി താഴേയ്ക്ക് നിപതിച്ചാണ് വലിയ ആള്‍നഷ്ടം ഉണ്ടാക്കിയത്.  മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളെ പാപ്പാ അനുശോചനം അറിയിക്കുകയും പ്രാര്‍ത്ഥന നേരുകയും ചെയ്തു. മുറിപ്പെട്ടവരെയും പാപ്പാ  സാന്ത്വനസാമീപ്യം അറിയിച്ചു. ദുരന്തത്തിന്‍റെ വേദനയില്‍ കഴിയുന്ന സകലര്‍ക്കം അപ്പസ്തോലിക ആശീര്‍വാവ്ദം നല്കിക്കൊണ്ടാണ്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍വഴി അയച്ച സന്ദേശം പാപ്പാ ഉപസംഹരിച്ചത്.

പെറുവിന്‍റെ വടക്കു പടിഞ്ഞാറന്‍ തീരങ്ങളിലുള്ള കിഴുക്കാന്‍ തൂക്കായ മലയിടുക്കുകളിലൂടെയുള്ള റേഡുയാത്ര ക്ലേശകരമാണെന്നും, അപകടങ്ങള്‍ സാധാരണമാണെന്നും വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു. അശ്രദ്ധമായ വണ്ടിയോടിക്കലും, ഒപ്പം വിദ്യാഭ്യാസവും റോഡു നിയമങ്ങളെക്കുറിച്ച് അറിവുമില്ലാത്ത ഡ്രൈവര്‍മാരും വണ്ടിജീവനക്കാരുമാണ് ഇതുപോലുള്ള വന്‍ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്ന് പെറുവിലെ ആവര്‍ത്തിക്കപ്പെടുന്ന റോഡു ദുരന്തത്തിന്‍റെ വെളിച്ചത്തില്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

പെറുവിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ ബാക്കി നില്കെയാണ് ദുരന്തവാര്‍ത്ത വത്തിക്കാനില്‍ എത്തിയത്. ജനുവരി 18-മുതല്‍ 21-വരെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പെറുസന്ദര്‍ശനം. ജനുവരി 15-മുതല്‍ 18-വരെ നീളുന്ന ചിലി സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷമായിരിക്കും പാപ്പാ പെറുവില്‍ എത്തുന്നത്. 








All the contents on this site are copyrighted ©.