സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

കോപ്റ്റിക് ക്രിസ്തുമസ്സ് ജനുവരി 7 ഞായറാഴ്ച

ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവര്‍ - REUTERS

03/01/2018 18:03

ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാസമൂഹം ക്രിസ്തുമസ് പതിവുപോലെ ആചരിക്കുമെന്ന് സഭാതലവന്‍, പാത്രിയര്‍ക്കിസ് താവാദ്രോസ് ദ്വിതിയന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

സാധാരണഗതിയില്‍ ലോകമെമ്പാടും ഗ്രിഗോരിയന്‍ കലണ്ടല്‍ പ്രകാരം ഡിസംബര്‍ 25-ന് ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7-Ɔ൦ തിയതി ഞായറാഴ്ച ഈ വര്‍ഷം ക്രിസ്തുമസ്സ് കൊണ്ടാടും. കെയിറോയിലെയും, ലോകത്തെ ഇതര രാജ്യങ്ങളില്‍ ചിതറിക്കിടക്കുന്ന ആകമാന കോപ്റ്റിക് വിശ്വാസസമൂഹങ്ങളെ ഇക്കാര്യം പാത്രിയര്‍ക്കിസ് തവാദ്രോസ് പ്രസ്താവനയിലൂടെ അറിയിച്ചു. 

ഡിസംബര്‍ 27-Ɔ൦ തിയതി വെള്ളിയാഴ്ച കെയിറോ കേന്ദ്രീകരിച്ചും ദേവാലയങ്ങളെ ലക്ഷ്യമാക്കിയും ഭീകരാക്രമണങ്ങള്‍ നടക്കുകയുണ്ടായി. 10 പേര്‍ കൊല്ലപ്പെടുകയും അതിലേറെപ്പേര്‍ മുറിപ്പെടുകയും ചെയ്തു. കെയിറോയുടെ പ്രാന്തത്തിലുള്ള മാര്‍ മീനാപ്പള്ളിയാണ് ആക്രമിക്കപ്പെട്ടത്.  കെയിറോയില്‍നിന്നും പാത്രിയര്‍ക്കിസ് തവാദ്രോസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സര്‍ക്കാരിന്‍റെ സഹായത്തോടെയാണ് ഇക്കുറി, ഈജിപ്തില്‍ ബഹുഭൂരിപക്ഷം വരുന്ന കോപ്റ്റിക് സമൂഹം ക്രിസ്തുമസ് ആചരിക്കുവാന്‍ ഒരുങ്ങുന്നത്. ദേവാലയങ്ങള്‍ തോറും സെക്യൂരിറ്റി ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചും, പരിശോധനകള്‍ നടത്തിയുമായിരിക്കും വിശ്വാസികളെ ദേവാലയത്തില്‍ പ്രവേശിപ്പിക്കുന്നത്. പാത്രിയര്‍ക്കിസ് തവാദ്രോസ് അറിയിച്ചു.
ക്രിസ്തുമസ് ആഘോഷത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്ന സുരക്ഷാസംവിധാനങ്ങളുടെ കടമ്പ കടക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജനുവരി 1-ന് പുതുവത്സരാശംസയോടെ അയച്ച പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. കെയിറോയില്‍ ബഹുഭൂരിപക്ഷം വരുന്ന കോപ്റ്റിക് സമൂഹത്തോ‌ടു പാത്രിയര്‍ക്കിസ് തവാദ്രോസ് കെയിറോയിലെ പാത്രിയര്‍ക്കേറ്റില്‍നിന്നും സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

2017-ല്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സമൂഹത്തില്‍നിന്നു 100 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിര്‍ദ്ദോഷികളെ വകവരുത്തുന്ന ക്രൂരരുടെ ഹൃദയങ്ങളെ മാനസാന്തരപ്പെടുത്തണമേയെന്ന്, ഡിസംബര്‍ 31-Ɔ൦ തിയതി ഞായറാഴ്ച വത്തിക്കാനിലെ ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ വേദനിക്കുന്ന ഈജിപ്തിലെ കോപ്റ്റിക് സമൂഹത്തെ അനുസ്മരിച്ചുകൊണ്ട്, അവിടെ സംഗമിച്ച ആയിരങ്ങള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കുകയുണ്ടായി.


(William Nellikkal)

03/01/2018 18:03