സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ശാന്തിയുടെ പണിപ്പുര തീര്‍ക്കുക-പാപ്പായുടെ പുതുവത്സര ട്വീറ്റ്

സമാധാന നിര്‍മ്മിതിക്ക് കൈകോര്‍ക്കാം

01/01/2018 12:51

സമാധാനാങ്കുരങ്ങളെ പരിപാലിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

ആഗോള കത്തോലിക്കാസഭ വിശ്വശാന്തി ദിനം ആചരിച്ച നവവത്സര ദിനത്തില്‍, തിങ്കളാഴ്ച (01/01/18) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സമാധാനസാന്ദ്രമായ ഒരന്തരീക്ഷം സംജാതമാക്കാനുള്ള തന്‍റെ ക്ഷണം നവീകരിച്ചിരിക്കുന്നത്.

“സമാധാനത്തിന്‍റെ മൊട്ടുകളെ നമുക്ക് പരിപാലിക്കുകയും നമ്മുടെ നഗരങ്ങളെ ശാന്തിയുടെ ശില്പശാലകളാക്കി മാറ്റുകയും ചെയ്യാം" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി  പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

01/01/2018 12:51