സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

സമാധനം-പാപ്പായുടെ ട്വീറ്റ്

സമാധാനോന്മുഖ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടതിന്‍റെ പ്രാധാന്യം പാപ്പാ ഒരിക്കല്‍ക്കൂടി എടുത്തുകാട്ടുന്നു.

സമാധാനരാജന്‍റെ പിറവിത്തിരുന്നളാഘോഷത്തിന്‍റെതായ ഈ ദിനങ്ങളോടും അനുവര്‍ഷം ആഗോളസഭാതലത്തില്‍ വിശ്വശാന്തിദിനം ആചരിക്കപ്പെടുന്ന, ആഗതമാകുന്ന പുതുവത്സര ദിനത്തോടും, അതായത്, ജനുവരി ഒന്നിനോടും അനുബന്ധിച്ച് ശനിയാഴ്ച (30/12/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സമാധാനസാന്ദ്രമായ ഒരന്തരീക്ഷം സംജാതമാക്കാനുള്ള തന്‍റെ ക്ഷണം നവീകരിച്ചിരിക്കുന്നത്.

“ഈ ദിനങ്ങളില്‍ നമുക്ക് സമാധാനത്തിന് അനുകൂലമായ മനോഭാവങ്ങള്‍ക്കും   പ്രവര്‍ത്തനങ്ങള്‍ക്കും ഇടമേകാം" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി  പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

30/12/2017 12:42