സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

പാപ്പായും തുര്‍ക്കിയുടെ പ്രസിഡന്‍റും

ഫ്രാന്‍സീസ് പാപ്പായും തുര്‍ക്കിയുടെ പ്രസിഡന്‍റ് റെസിപ്പ് തയ്യിപ്പ് എര്‍ദൊഗാനും ഒരിക്കല്‍ക്കുടി ടെലെഫോണ്‍ സംഭാഷണത്തിലേര്‍പ്പെട്ടു.

പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണകാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസിന്‍റെ) ഉപാദ്ധ്യക്ഷ പലോമ ഗര്‍സീയ ഒബെഹേരൊ ആണ് വെള്ളിയാഴ്ച നടന്ന (29/12/17) ഈ ടെലെഫോണ്‍ സംഭാഷണത്തെക്കുറിച്ച്, സംഭാഷണത്തിന്‍റെ ഉള്ളടക്കം വെളിപ്പെടുത്താതെ, സ്ഥിരീകരണം നല്കിയത്.

പ്രസിഡന്‍റ് എര്‍ദൊഗാനാണ് ഈ ടെലഫോണ്‍ സംഭാഷണത്തിന് മുന്‍കൈയ്യെടുത്തതെന്നും പലോമ ഗര്‍സീയ വെളിപ്പെടുത്തി.

അമേരിക്കന്‍ ഐക്യനാടുളുടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിന്‍റെ   തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിക്കുന്നതിന്‍റെ മുന്നോടിയെന്നോണം, അമേരിക്കന്‍ ഐക്യാനടുകളുടെ അന്നാട്ടിലെ സ്ഥാനപതികാര്യാലയം (എംബസ്സി) ടെല്‍ അവീവിവില്‍ നിന്ന് ജറുസലേമിലേക്കു മാറ്റുമെന്ന് പ്രഖ്യാപിച്ചഘട്ടത്തില്‍, ഈ മാസം ഏഴാം തിയതി (07/12/17) പാപ്പായു തുര്‍ക്കിയുടെ പ്രസിഡന്‍റും ടെലഫോണ്‍ സംഭഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു.

30/12/2017 12:44