2017-12-29 12:56:00

എളിയവര്‍ ദൈവത്തിന് പ്രിയങ്കരര്‍-മോണ്‍സിഞ്ഞോര്‍ ഗായിദ്.


നിഷേധാത്മകാനുഭവങ്ങളെപ്പോലും ആന്തരികസമാധാനത്തിനായുള്ള സുരക്ഷിത സ്ഥാനമാക്കി മാറ്റാന്‍ അറിയാവുന്നവരാകയാലാണ് എളിയവരെ ദൈവം തിരഞ്ഞെടുക്കുന്നതെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ മോണ്‍സിഞ്ഞോര്‍ യൊവാന്നിസ് ലാഹ്ത്സി ഗായിദ്.

ഫ്രാന്‍സീസ് പാപ്പായുടെ തിരുപ്പിറവിത്തിരുന്നാള്‍ ആശംസയുമായി റോമിനടുത്തുള്ള ലത്തീന എന്ന സ്ഥലത്തെ കാരാഗൃഹത്തില്‍ എത്തിയ അദ്ദേഹം അവിടെ തടവുകാര്‍ക്കായി അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു. ലോകത്തിലേക്കുള്ള തന്‍റെ വരവിനായി ദൈവം തിരഞ്ഞെടുത്തത് മറിയം, യൗസേപ്പ്, ബത്ലഹേമിലെ ഇടയര്‍ എന്നീ എളിയ മനുഷ്യരെയാണെന്നും അത്തരമൊരു തിരഞ്ഞെടുപ്പിനു കാരണം, തങ്ങളെ ഉയര്‍ത്തുന്നതിനും ദൈവത്തിന്‍റെ കൃപയാല്‍ തങ്ങളെ നിറയ്ക്കുന്നതിനും അവിടത്തെ അനുവദിക്കും വിധം സ്വയം താഴ്ത്താനും ശൂന്യവല്ക്കരിക്കാനും അവര്‍ പ്രാപ്തരാണ് എന്നതാണെന്നും മോണ്‍സിഞ്ഞോര്‍ യൊവാന്നിസ് ലാഹ്ത്സി ഗായിദ് വിശദീകരിച്ചു.

തിരുജനനത്തിരുന്നാളിന് മുമ്പ്, ഇക്കഴിഞ്ഞ 23 നാണ് (23/12/17) അദ്ദേഹം ലത്തീനയിലെ കാരഗൃഹം സന്ദര്‍ശിച്ച് ദിവ്യബലിയര്‍പ്പിച്ചത്.

 








All the contents on this site are copyrighted ©.