2017-12-29 13:07:00

2017 ല്‍ സഭയില്‍ 23 നിണസാക്ഷികള്‍


നടപ്പുവര്‍ഷത്തില്‍, അതായത്, 2017 ല്‍, ലോകത്തില്‍ 23 പ്രേഷിതര്‍ വധിക്കപ്പെട്ടു.

ഇറ്റലിയിലെ പ്രേഷിതവാര്‍ത്താ സ്രോതസ്സായ ഫിദെസ് (FIDES) ആണ് ഈ വിവരം നല്കിയത്.

വധിക്കപ്പെട്ട 23 പ്രേഷിതരില്‍ 13 പേര്‍ വൈദികരാണ്. ഒരു സമര്‍പ്പിതനും ഒരു സമര്‍പ്പിതയും 8 അല്‍മായരുമാണ് മറ്റുള്ളവര്‍.

ഭൂഖണ്ഡാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ പ്രേഷിതരുടെ രക്തക്കറപുരണ്ട മണ്ണില്‍  ഒന്നാം സ്ഥാനത്തു വരുന്നത് അമേരിക്കയാണ്. 8 വൈദികരും 1 സമര്‍പ്പിതനും 2 അല്മായരുമുള്‍പ്പടെ 11 പേരുടെ ജീവനാണ് അവിടെ അപഹരിക്കപ്പെട്ടത്.

രണ്ടാം സ്ഥാനത്തുവരുന്ന ആഫ്രിക്കയില്‍ 4 വൈദികരും 1 സമര്‍പ്പിതയും 5 അല്മായരുമുള്‍പ്പടെ 10 പ്രേഷിതര്‍ വധിക്കപ്പെട്ടു.

ശേഷിച്ച 2 പ്രേഷിതരുടെ രക്തം ചിന്തപ്പെട്ടത് ഏഷ്യയിലാണ്, 1 വൈദികനും 1 അല്മായനും.

2000 മുതല്‍ 2016 വരെയുള്ള കണക്കനുസരിച്ച്  ലോകത്തില്‍ 5 മെത്രാന്മാരുള്‍പ്പടെ 424 അജപാലന പ്രവര്‍ത്തകര്‍ വധിക്കപ്പെട്ടിട്ടുണ്ട്.








All the contents on this site are copyrighted ©.