സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

ദൈവദാസന്‍ ഹെല്‍ഡര്‍ കാമറയ്ക്ക് ബ്രസീലിന്‍റെ ആദരവ്

ദൈവദാസന്‍ ആര്‍ച്ച്ബിഷപ്പ് ഹെല്‍ഡര്‍ കാമറ

29/12/2017 13:02

ബ്രസീലില്‍ സൈനികസമഗ്രാധിപത്യത്തിനെതിരെ പോരാടാന്‍ സഭയ്ക്ക് പ്രചോദനം പകര്‍ന്ന ദൈവദാസന്‍ ആര്‍ച്ച്ബിഷപ്പ് ഹെല്‍ഡര്‍ കാമറ “മനുഷ്യാവകാശങ്ങളുടെ ദേശീയസംരക്ഷകനായി” പ്രഖ്യാപിക്കപ്പെട്ടു.

ബ്രസീലിന്‍റെ പ്രസിഡന്‍റ് മിഷേല്‍ തേമെര്‍ (Michel Temer) ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തിയതി ബുധനാഴ്ച (27/12/17) ആണ് ഈ പ്രഖ്യാപനം നടത്തി ദൈവദാസന്‍  കാമറയ്ക്ക് ആദരവര്‍പ്പിച്ചത്.

പാവപ്പെട്ടവര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ദൈവദാസന്‍  ഹെല്‍ഡര്‍  കാമറ 1964 മുതല്‍ 1985 വരെ ബ്രസീലിലെ ഒലീന്ത റെസിഫെ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ആയിരുന്നു.

1909 ഫെബ്രുവരി 7 ന് ജനിച്ച അദ്ദേഹം 1999 ആഗസ്റ്റ് 27 നാണ് മരണമടഞ്ഞത്.

29/12/2017 13:02