സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

ജര്‍മനിയിലെ നക്ഷത്രഗായകര്‍ ബാലവേലയ്ക്കെതിരെ!

നക്ഷത്രഗായകര്‍ - EPA

28/12/2017 19:12

കുട്ടികള്‍ കുട്ടികളെ സഹായിക്കും  
ബാലവേലയില്‍നിന്നും കുട്ടികളെ മോചിക്കാനുള്ള ധനസഹായ പദ്ധതിയുമായിട്ട് ജര്‍മനിയിലെ നക്ഷത്രഗായകര്‍ (Star Singers) രംഗത്തിറങ്ങുന്നു. ക്രിസ്തുമസ് കാലത്ത് കരോള്‍ഗീതങ്ങള്‍ പാടുന്ന ജര്‍മനിയുടെ വിവിധ ഭാഗങ്ങളിലുള്ള ഗായകരാണ് Star Campaign 2018 എന്ന പേരില്‍ ഈ ദിനങ്ങളില്‍ ഒത്തുചേരുന്നത്.

കരോള്‍ഗീതങ്ങളുടെ 60-Ɔമത്തെ പരിപാടി
2600 നക്ഷത്ര ഗായകരാണ് ജര്‍മനിയിലെ‍ തിരുബാലസഖ്യം പ്രസ്ഥാനത്തിന്‍റെ പേരില്‍ കൈകോര്‍ത്ത് ലോകത്ത് വിവിധ രാജ്യങ്ങളില്‍ ബാലവേലയ്ക്ക് അടിമകളായ കുട്ടികളെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത്. ജര്‍മനിയിലെ കുഞ്ഞു മിഷണറിമാരുടെ സംഘടനയുടെ (Kindermissionswerk) ഡിസംബര്‍ 27-ന് ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. പൂജരാജാക്കളുടെ വര്‍ണ്ണാഭയാര്‍ന്ന വസ്ത്രങ്ങള്‍ അണിഞ്ഞാണ് കരോള്‍ ഗീതങ്ങളില്‍ നല്ല പരിശീലനം ലഭിച്ചിട്ടുള്ള കുട്ടികള്‍ കൈയ്യില്‍ വാല്‍നക്ഷത്തിന്‍റെ അലങ്കാരവടിയുമായി വേദിയിലെത്തുന്നത്. കുട്ടികള്‍ കുട്ടികളെ സഹായിക്കുന്ന ‍2018-മാണ്ടിലെ ജര്‍മനിയിലെ നക്ഷത്രഗായകരുടെ കൂട്ടായ്മയുടെ
60-Ɔമത്തെ പരിപാടിയാണിത്.

നക്ഷത്രഗായകര്‍ ഒരു ജര്‍മന്‍ പാരമ്പര്യം 
പൂജരാജാക്കളുടെ വേഷവിതാനത്തിലായിരുന്നു കുട്ടികള്‍ വീടുകള്‍ തോറും കയറിയിങ്ങി, കരോള്‍ഗീതങ്ങള്‍ പാടി തങ്ങളുടെ സമപ്രായക്കാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ പണം ശേഖരിക്കുന്ന ജര്‍മന്‍ പാരമ്പര്യത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. കരോള്‍ ഗീതങ്ങല്‍ പാടിയശേഷം കുട്ടികള്‍ പ്രത്യേകം കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും നന്ദിയര്‍പ്പിക്കുകയും, പുതുവത്സരാശംസകള്‍ ജര്‍മന്‍ ഭാഷയില്‍ നേരുകയും ചെയ്യുന്നു.

പുല്‍ത്തൊട്ടിയിലെത്തിയ രാജാക്കളെപ്പോലെ
നക്ഷത്ര ഗായകരുടെ സംഘടന ജര്‍മ്മനിയില്‍ മാത്രം 1200 ദേവാലയങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. അതില്‍ ഏകേദശം 50,000-ത്തോളം അംഗങ്ങളുണ്ടത്രേ! ക്രിസ്തുമസ് നാളില്‍ തുടങ്ങി പ്രത്യക്ഷീകരണത്തിരുനാള്‍, അല്ലെങ്കില്‍ പൂജരാജാക്കളുടെ തിരുനാള്‍വരെ നക്ഷത്രഗായകര്‍ ഉപവി പ്രവര്‍ത്തനത്തിനുള്ള ധനശേഖരത്തിന് ഗാനങ്ങള്‍ ആലപിച്ചിറങ്ങുന്നു. പാവങ്ങളുടെ പക്ഷംചേരുവാനും ഐകദാര്‍ഢ്യം പ്രകടിപ്പിക്കുവാനും ലോകത്ത് ഉടലെടുത്തിട്ടുള്ള ഏറെ ശ്രദ്ധേയമായ യുവജനപ്രസ്ഥാനമായി വളര്‍ന്നിട്ടുണ്ട് നക്ഷത്രഗായകര്‍ - Star Singers! ക്രിസ്തു ഈ ഭവനത്തെ ആശീര്‍വ്വദിക്കട്ടെ, Christus mansionem benedicat… എന്ന ആശംസാഗീതത്തോടെയാണ് നക്ഷത്രഗായകര്‍ അവരുടെ സായാഹ്നപരിപാടികള്‍ ഓരോ ഭവനത്തിലും അരങ്ങേറുന്നത്. ദരിദ്രരില്‍ ദരിദ്രനായി പുല്‍തൊട്ടിയില്‍ ജനിച്ച ക്രിസ്തുവിനെ കാണുവാനും അവിടുത്തേയ്ക്ക് കാഴ്ചകള്‍ സമര്‍പ്പിക്കുവാനുമായി കിഴക്കുനിന്നുമുള്ള രാജാക്കള്‍ എത്തി എന്ന മത്തായിയുടെ സുവിശേഷഭാഗത്തില്‍‍നിന്നും (മത്തായി 2, 1-12) പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കണം എളിയവരെ സാഹായിക്കാന്‍ നക്ഷത്രഗായരുടെ (star singers) പ്രസ്ഥാനം വളര്‍ന്നതെന്നുവേണം അനുമാനിക്കാന്‍.  


(William Nellikkal)

28/12/2017 19:12