സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

പാപ്പായ്ക്ക് സമ്മാനം- പുല്‍ക്കൂടിന്‍റെ സൂക്ഷ്മരൂപം

ലിത്വാനിയയുടെ പ്രസിഡന്‍റ് ശ്രീമതി ഡാലിയ ഗ്രിബൗസ്ക്കൈറ്റ് ഫ്രാന്‍സീസ് പാപ്പായ്ക്ക് സമ്മാനിച്ച ലോകത്തിലെ ഏറ്റവും ചെറിയ പുല്‍ക്കൂട് - AP

23/12/2017 13:37

സൂക്ഷ്മദര്‍ശിനിയിലൂടെ മാത്രം കാണാന്‍ സാധിക്കുംവിധം അത്രമാത്രം ചെറുതായ ഒരു പുല്‍ക്കുട് മാര്‍പ്പാപ്പായ്ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നു.

ലിത്വാനിയായുടെ പ്രസിഡന്‍റ് ശ്രീമതി ഡാലിയ ഗ്രിബൗസ്ക്കൈറ്റ് ആണ് ഈ അത്യപൂര്‍വ്വ സമ്മാനം നല്കിയത്.

ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച ലോകത്തിലെ ഏറ്റം ചെറിയതായ ഈ പുല്‍ക്കൂട്, ലിത്വാനിയായുടെ തലസ്ഥാന നഗരിയായ വിള്‍നിയൂസിലെ കത്തീദ്രലിനു സമീപത്തുള്ള ചത്വരത്തില്‍ തീര്‍ത്തിരിക്കുന്ന പുല്‍ക്കൂടിന്‍റെ ചെറുപതിപ്പാണ്.

വിള്‍നിയൂസിലെ പോളിടെക്നിക്കിലെ  ലിങ്ക് മെനു ഫാബ്രിക്കാസ് ഗവേഷണവിഭാഗമാണ് ലേസര്‍ അച്ചടിയന്ത്രം ഉപയോഗിച്ച് ഈ പുല്‍ക്കൂടിന്‍റെ 3 ചെറുപതിപ്പുകള്‍ സൃഷ്ടിച്ചത്. അതിസൂക്ഷ്മമായ ഈ പതിപ്പുകളില്‍ ഒന്നാണ് വെള്ളിയാഴ്ച (22/12/17) പാപ്പായ്ക്ക് സമ്മാനിക്കപ്പെട്ടത്.

23/12/2017 13:37