സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

സ്നേഹം: നരകുലത്തിന്‍റെ ഭാവിയുടെ മൂലക്കല്ല്-പാത്രിയാര്‍ക്കീസ്

കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന്‍ - AP

22/12/2017 07:03

മാനവാന്തസ്സും സ്വാതന്ത്ര്യവും നീതിയും സംരക്ഷിക്കപ്പെടുന്നതിനായി പരിശ്രമിക്കാന്‍ കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന്‍ ആഹ്വാനം ചെയ്യുന്നു.

ദൈവം തന്നെ പങ്കുചേര്‍ന്ന അത്രമാത്രം പവിത്രമായ മനുഷ്യപ്രകൃതിയെക്കുറിച്ചും മനുഷ്യവ്യക്തിക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും തന്‍റെ തിരുപ്പിറവിത്തിരുന്നാള്‍ സന്ദേശത്തില്‍ പരാമര്‍ശിക്കവെയാണ് അദ്ദേഹം ഈ ആഹ്വാനം നല്കിയത്.

ക്രിസ്തു ജനിച്ചിരിക്കുന്നു എന്ന വിളംബരം, അതിക്രമങ്ങളാലും ആപത്ക്കരങ്ങളായ സംഘര്‍ഷങ്ങളാലും സാമൂഹ്യഅസമത്വങ്ങളാലും നിറഞ്ഞതും മൗലിക മനുഷ്യാവകശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നതുമായ ഒരു ലോകത്തില്‍ ഒരിക്കല്‍ക്കൂടി മുഴങ്ങുന്നുവെന്നു പറയുന്ന അദ്ദേഹം നരകുലം ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാതെയിരിക്കുകയൊ, പഠിക്കാന്‍ വിമുഖത കാട്ടുകയൊ ചെയ്യുന്ന പ്രവണത തുടരുകയാണെന്ന് കുറ്റപ്പെടുത്തുന്നു.

പ്രബലമായ സാങ്കേതികപുരോഗതിക്കും അസാധാരണമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്കും സാമ്പത്തിക പുരോഗതിക്കും സാമൂഹ്യനീതിയും ശാന്തിയും സംസ്ഥാപിക്കാനായിട്ടില്ല എന്ന വസ്തുതയും ചൂണ്ടിക്കാട്ടുന്ന പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ പ്രഥമന്‍ യഥാര്‍ത്ഥ സമാധാനത്തിന്‍റെ ഉറവിടം ദൈവമാണ് എന്ന് ആവര്‍ത്തിച്ചുദ്ബോധിപ്പിക്കുന്നു.

ക്രിസ്തുവിലാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നും ആ സ്വാതന്ത്ര്യം എന്നും പരോന്മുഖമാണെന്നും അത് ഉറക്കെ പ്രഖ്യാപിക്കുന്ന സത്യത്തിലുള്ള ഈ സ്നേഹമാണ് നരകുലത്തിന്‍റെ ഭാവിയുടെ മൂലക്കല്ലും അച്ചാരവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

 

22/12/2017 07:03