2017-12-20 11:17:00

''പ്രിയ പാപ്പാ, അങ്ങേയ്ക്കായി ഒരു ചിത്രം'': ചിത്രകലാപ്രദര്‍ശനം


കുട്ടികളുടെ സംരക്ഷണത്തിനായുള്ള പരിപാടികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, വത്തിക്കാന്‍റെ ശിശുരോഗാശുപത്രിയായ ബംബീനോ ജെസുവും, ല ചിവില്‍ത്ത കത്തോലിക്ക എന്ന പ്രസിദ്ധീകരണവും സംയുക്തമായി സംഘടിപ്പിച്ച, കുട്ടികള്‍ പാപ്പായ്ക്കു സംഭാവന ചെയ്ത ചിത്രങ്ങളുടെ എക്സിബിഷന്‍ ഉദ്ഘാടനം ഡിസംബര്‍ 19-ാം തീയതി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ ഉദ്ഘാടനം ചെയ്തു.

 പ്രിയ ഫ്രാന്‍സീസ് പാപ്പാ, അങ്ങേയ്ക്ക് ഞാനൊരു ചിത്രം നല്‍കുന്നു എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന  പരിപാടിയിലൂ‌ടെ,  ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു കുട്ടികളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞു രചനകളില്‍ നിന്നും പരിശുദ്ധ പിതാവിന്‍റെ പ്രത്യേക കാര്യാലയം അംഗീകാരം നല്‍കിയ ഇരുനൂറു ചിത്രങ്ങളുടെ പ്രദര്‍ശനമാണു ഇവിടെ നടക്കുന്നത്.   ഈ ആതുരാലയത്തിന്‍റെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടക്കുന്ന ഈ കുഞ്ഞുകലകളുടെ പ്രദര്‍ശനത്തില്‍ നിന്നുള്ള വരുമാനം ലോകമെമ്പാടു നിന്നും ബംബീനോ ജെസൂ ശിശുരോഗാശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി സംഭാവനയാകും.

ഏതാണ്ട് 600 ബെഡുകളുള്ള, മികച്ച ശിശുരോഗവിദഗ്ധരുടെ സംലഭ്യതയുള്ള ബംബീനോ ജെസൂ ആശുപത്രി, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ശിശുരോഗാശുപത്രിയും ശിശുരോഗ ഗവേഷണകേന്ദ്രവുമാണ്.








All the contents on this site are copyrighted ©.