സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

വി. പാദ്രേ പിയോയുടെ തീര്‍ഥാടനകേന്ദ്രം പാപ്പാ സന്ദര്‍ശിക്കുന്നു.

വിശുദ്ധ പാദ്രെ പിയോ - ANSA

20/12/2017 17:09

2018 മാര്‍ച്ച് 17-ാം തീയതി, ബെനെവെന്തോ രൂപതയിലെ പിയെത്രല്‍ച്ചീനയില്‍ വി. പാദ്രേ പിയോയുടെ ശരീരത്തില്‍ പഞ്ചക്ഷതങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന്‍റെ ശതാബ്ദിയോടനുബന്ധിച്ചും, സാന്‍ ജൊവാന്നി റോത്തോന്തോയില്‍ വിശുദ്ധന്‍ മരണമടഞ്ഞതിന്‍റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചും സന്ദര്‍ശനം നടത്തുമെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ മാധ്യമകാര്യാലയമേധാവി ഗ്രെഗ് ബര്‍ക്ക് ഡിസംബര്‍ 19-ാം തീയതി അറിയിച്ചു.   

മാര്‍ച്ച് 17-ാംതീയതി രാവിലെ ഏഴുമണിക്ക് വത്തിക്കാനില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പിയെത്രെല്‍ച്ചീനയില്‍ എത്തിച്ചേരുന്ന പാപ്പാ, വിശുദ്ധനു പഞ്ചക്ഷതം ലഭിച്ച കപ്പേളയില്‍ പ്രാര്‍ഥിച്ചശേഷം വിശ്വാസികളുമായും അവിടുത്തെ ഫ്രാന്‍സിസ്ക്കന്‍ സമൂഹവുമായും കൂടിക്കാഴ്ച നടത്തും.

തുടര്‍ന്ന് ഒന്‍പതുമണിക്ക് അവിടെ നിന്നു പുറപ്പെട്ട് സാന്‍ ജോവാന്നി റൊത്തോന്തോയില്‍ എത്തി, പ്രാര്‍ഥനയില്‍ അല്‍പ്പനേരം ചെലവഴിച്ച ശേഷം അവിടെയുള്ള  കാന്‍സര്‍ രോഗചികിത്സാകേന്ദ്രം സന്ദര്‍ശിക്കും. തുടര്‍ന്ന് പിയെത്രെല്‍ച്ചീനയില്‍ തിരിച്ചെത്തുന്ന പാപ്പാ, 11 മണിയ്ക്ക് ദിവ്യബലിയര്‍പ്പണത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്.  സന്ദര്‍ശനപരിപാടികള്‍ പര്യവസാനിപ്പിച്ച് പാപ്പാ, അന്നുതന്നെ 13.45-ന് വത്തിക്കാനില്‍ തിരിച്ചെത്തും.

 

20/12/2017 17:09