2017-12-19 15:36:00

‘‘നമ്മുടെ ജീവിതം അപരര്‍ക്കു ജീവനേകാന്‍’’: മാര്‍പ്പാപ്പ


ഡിസംബര്‍ 19, ചൊവ്വാഴ്ചയില്‍, സാന്താമാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിമധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പാ.

ശൂന്യമായ പുല്‍ത്തൊട്ടിയിലേക്കു നോക്കി, ശിശുവിനായി കാത്തിരിക്കാനും നമുക്കും മറ്റുള്ള വര്‍ക്കും ജീവനേകുന്ന, മറ്റുള്ളവര്‍ക്കായി ജീവിക്കുന്ന ഫലപ്രദമായ ജീവിതം നയിക്കാനും ആഹ്വാനം ചെയ്തു കൊണ്ട് പാപ്പാ നല്‍കിയ സന്ദേശത്തിന്‍റെ കേന്ദ്രമായിരുന്നത് ‘‘വന്ധ്യത’’, ‘‘സന്താനപുഷ്ടി’’ എന്ന രണ്ടു വാക്കുകളായിരുന്നു

ആദ്യവായനയിലെ, സാംസന്‍റെ ജനനത്തെക്കുറിച്ച് മാതാവിനു നല്‍കുന്ന സദ്വാര്‍ത്തയെക്കുറിച്ചുള്ള വിവരണവും, സുവിശേഷവായനയിലെ, സ്നാപകയോഹന്നാന്‍റെ ജനനത്തെക്കുറിച്ച് സക്കറിയായ്ക്കു നല്‍കുന്ന സന്ദേശത്തെക്കുറിച്ചുള്ള വിവരണവും ആസ്പദമാക്കി പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: 

‘‘ബൈബിളില്‍, സന്താനലബ്ധി  ഒരു അനുഗ്രഹമാണ്.  ദൈവം നല്‍കിയ ആദ്യകല്‍പ്പനയാണത്: സന്താനപുഷ്ടിയുളളവരായി പെരുകുവിന്‍.  എവിടെ ദൈവമുണ്ടോ, അവിടെ ഫലസംപൂര്‍ണതയുണ്ട്. വന്ധ്യതയുടെ വഴി ചില രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നു എന്നും, കുഞ്ഞുങ്ങളില്ലാത്തെ ശൂന്യമായ രാജ്യ ങ്ങള്‍ ഒരു ദൈവാനുഗ്രഹമല്ല എന്നും’’ അനുസ്മരിപ്പിച്ച പാപ്പാ, വിവാഹിതരല്ലാത്തവര്‍ക്കും, പ്രത്യേകിച്ച്, സമര്‍പ്പിതര്‍ക്ക് തങ്ങളുടെ ജീവിതങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് ജീവനേകാന്‍ കഴിയണം എന്നും നാം നന്മപ്രവൃത്തികളിലൂടെ ഫലപൂര്‍ണമാകാത്ത ജീവിതം നയിക്കുന്നെങ്കില്‍ നമുക്കു ദുരിതം എന്നും ഊന്നിപ്പറഞ്ഞു.

ക്രിസ്തുമസ്സ് ചിന്തകളുമായി തന്‍റെ സന്ദേശത്തെ ബന്ധിപ്പിച്ചുകൊണ്ടാണ് പാപ്പാ  അവസാനിപ്പിച്ചത്.  ‘‘ഞാന്‍ നിങ്ങളോടു പറയുന്നു, ശൂന്യമായ പുല്‍ത്തൊട്ടിയെ നോക്കി ഇങ്ങനെ പറയുക,  കര്‍ത്താവേ, വരിക, ഈ പുല്‍ത്തൊട്ടിയെ നിറയ്ക്കുക, എന്‍റെ ഹൃദയത്തില്‍ നിറയുക, എന്നിട്ട്, ജീവന്‍ നല്‍കാന്‍, ഫലസമ്പൂര്‍ണമാകാന്‍ എന്നെ നിര്‍ബന്ധിക്കുക’’.








All the contents on this site are copyrighted ©.