2017-12-15 13:01:00

സുഡാനില്‍ കുട്ടികളുടെ അവസ്ഥ പരിതാപകരം, യുണിസെഫ്


സുഡാനിലെ കുട്ടികളുടെ അവസ്ഥയില്‍ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF) ആശങ്ക പ്രകടിപ്പിക്കുന്നു.

വധിക്കപ്പെടുകയൊ മുറിവേല്ക്കുകയൊ ചെയ്തിട്ടുള്ള കുട്ടികളുടെ സംഖ്യ 2300 ലേറെയാണെന്നും സായുധ സേനയിലൊ. സായുധാക്രമ​ണസംഘങ്ങളിലൊ ചേര്‍ക്കപ്പെട്ടിട്ടുള്ള കുട്ടികള്‍ 19000ത്തോളം വരുമെന്നും സുഡാനില്‍ 5 വര്‍ഷമായി തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പില്‍  യുണിസെഫ് വെളിപ്പടുത്തുന്നു.

ഭക്ഷ്യസുരക്ഷയുടെ അഭാവം മൂലം 30 ലക്ഷത്തോളം കുട്ടികളുടെ അവസ്ഥ ഗുരുതരമാണെന്നും 10 ലക്ഷത്തോളം കുട്ടികള്‍ കടുത്ത പോഷണവൈകല്യം അനുഭവിക്കുന്നുണ്ടെന്നും പള്ളിക്കൂടത്തില്‍ പോകാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ 20 ലക്ഷം വരുമെന്നും യുണിസെഫ് പറയുന്നു.








All the contents on this site are copyrighted ©.