2017-12-15 12:54:00

മിതവ്യയം - തിരുപ്പിറവിയുടെ ശക്തമായൊരാഹ്വാനം


മിതശീലം അഭ്യസിക്കാനും സൃഷ്ടിയെ ആദരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് വത്തിക്കാനിലെ ധ്യാന പ്രാസംഗികനായ കപ്പൂച്ചിന്‍ വൈദികന്‍ റനിയേരൊ കന്തലമേസ്സ ഓര്‍മ്മിപ്പിക്കുന്നു.

പാപ്പായ്ക്കും റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്കും വേണ്ടി, പതിവു പോലെ എല്ലാവര്‍ഷവും, തിരുപ്പിറവിയാഘോഷത്തിനുള്ള ആത്മീയ ഒരുക്കത്തിന്‍റെ സമയമായ ആഗമനകാലത്തില്‍, വെള്ളിയാഴ്ചകളില്‍ ന‌ത്താറുള്ള ധ്യാനപ്രസംഗങ്ങളില്‍ ആദ്യത്തേതായിരുന്ന ഈ വെള്ളിയാഴ്ചത്തെ ധ്യാനത്തിലാണ് അദ്ദേഹം ദൈവപുത്രന്‍ ഇറങ്ങിവന്ന ഭൂമിയെയും ഭൂവിഭവങ്ങളുടെ മിതമായ ഉപയോഗത്തിന്‍റെ   പ്രാധാന്യത്തെയുംക്കുറിച്ച് വിശദീകരിച്ചത്.

“പാവപ്പെട്ടവരായ മറ്റുള്ളവര്‍ക്ക് ആവശ്യമായത് അവര്‍ക്ക് ലഭിക്കാതിരിക്കരുത് എന്ന ചിന്തയാല്‍ ഞാന്‍ എനിക്ക് ആവശ്യമുള്ളവയില്‍ നിന്ന് കുറച്ചു മാത്രമെ എടുക്കുമായിരുന്നുള്ളു. അല്ലാത്ത പക്ഷം അത് മോഷണമാകുമായിരുന്നു” എന്ന് വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി പറഞ്ഞിരുന്നത് അനുസ്മരിച്ച ധ്യാനപ്രാസംഗികന്‍ ഫാദര്‍ കന്തലമേസ്സ ഈ മിതവ്യയശീലവും വസ്തുക്കളുടെ ഉപയോഗത്തിലുള്ള ശ്രദ്ധയും അഭ്യസിക്കാന്‍ എല്ലാവരും വിളിക്കപ്പെട്ടിട്ടുണ്ടെങ്കിലും ക്രൈസ്തവര്‍ പ്രത്യേകമായ ഒരു കാരണത്താലും നിയോഗത്തോടുകൂടിയുമാണ് അത് ചെയ്യേണ്ടെതെന്ന് ഉദ്ബോധിപ്പിച്ചു.

തിരുപ്പിറവി ഇതെക്കുറിച്ചുള്ള ശക്തമായ ഒരു ഓര്‍മ്മപ്പെടുത്താലാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് ക്രിസ്തു നമ്മുടെ സംസ്കൃതിയില്‍ നിന്ന് പുറന്തള്ളപ്പെട്ടിരിക്കുകയാണെന്ന വസ്തുതയും ഫാദര്‍ കന്തലമേസ്സ അനുസ്മരിച്ചു.

പൗലോസ് അപ്പസ്തോലന്‍ കൊളോസോസുകാര്‍ക്കെഴുതിയ ലേഖനം ഒന്നാം അദ്ധ്യായം പതിനാറാം വാക്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത “സകലവും ക്രിസ്തുവിലൂടെയും അവനുവേണ്ടിയും സൃഷ്ടിക്കപ്പെട്ടു” എന്ന വാക്യമാണ് ഇക്കൊല്ലത്തെ ആഗമാനകാല ധ്യാന ചിന്തകളുടെ പ്രമേയമായി എടുത്തിരിക്കുന്നത്. ഇത്തവണ രണ്ടു വെള്ളിയാഴ്ചകളില്‍ മാത്രമാണ് ഈ ധ്യാനപ്രസംഗം ഉള്ളത്. 17-Ͻ൦ തിയതി വെള്ളിയാഴ്ചയായിരിക്കും അടുത്ത ആഗമനകാല ധ്യാനപ്രസംഗം.








All the contents on this site are copyrighted ©.