സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

ക്രിബ്ബിലെ സ്തോത്രക്കാഴ്ച വിശുദ്ധനാടിനെ തുണയ്ക്കാന്‍

വത്തിക്കാനിലെ പുല്‍ക്കൂട് - 2016. - ANSA

15/12/2017 15:51

ഇംഗ്ലണ്ടിലെ രൂപതകളുടെ തീരുമാനമാണിത്.

ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റ ഭൂമിയില്‍ ഇന്ന്  കേഴുന്നവര്‍ക്കു സാന്ത്വനമാകും ഈ ധനസഹായം!  ക്രിബ്ബിലെ സ്തോത്രക്കാഴ്ച വിശുദ്ധനാട്ടിലെ സംഘട്ടനങ്ങളില്‍ ക്ലേശിക്കുന്നവര്‍ക്കു നല്കുമെന്ന് ഇംഗ്ലണ്ടിലുള്ള വിശുദ്ധനാടിന്‍റെ അഭ്യൂദയകാംക്ഷികളുടെ സംഘടനയാണ് (The Friends of Holy Land) ആഹ്വാനംചെയ്തത്. 

ഇംഗ്ലണ്ടിലെ അരുന്തേല്‍, ബ്രിങ്ടണ്‍, ബേര്‍മിങ്ഹാം, ഹെക്സാം, ന്യൂ-ക്യാസില്‍ എന്നീ രൂപതകളാണ് അവരുടെ എല്ലാ ഇടവകകളിലെയും സ്ഥാപനങ്ങളിലെയും പുല്‍ക്കൂട്ടില്‍ ശേഖരിക്കുന്ന സ്തോത്രകാഴ്ച വിശുദ്ധനാട്ടില്‍ ക്ലേശിക്കുന്നവര്‍ക്കായി എത്തിച്ചുകൊടുക്കാന്‍ തീരുമാനിച്ചത്. വിശുദ്ധനാടിന്‍റെ അഭ്യൂദയകാംക്ഷികളുടെ കൂട്ടായ്മയായ ഉപവിപ്രസ്ഥാനം ഡിസംബര്‍
12-Ɔ൦ തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇസ്രായേലിന്‍റെ ഇപ്പോഴത്തെ തലസ്ഥാനം ടെല്‍-അവീവില്‍നിന്നും ജരൂസലത്തേയ്ക്ക് മാറ്റി സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം ​അംഗീകരിക്കുന്നെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് ഈയിടെ പ്രസ്താവിക്കുകയുണ്ടായി. ട്രംപിന്‍റെ പ്രസ്താവനയെ തുടര്‍ന്ന് വിശുദ്ധനാട്ടില്‍ ഉയര്‍ന്നിട്ടുള്ള സംഘട്ടങ്ങളില്‍ ക്ലേശിക്കുന്ന നിര്‍ദ്ദോഷികളെ തുണയ്ക്കാനാണ് ക്രിബ്ബിലെ സ്തോത്രക്കാഴ്ച സ്വരുക്കൂട്ടുന്നതെന്ന് ഇംഗ്ലണ്ടിലെ ഉപവിപ്രസ്ഥാനത്തിന്‍റെ പ്രസ്താവന വ്യക്തമാക്കി.  


(William Nellikkal)

15/12/2017 15:51