2017-12-14 08:42:00

പാപ്പാ ഫ്രാന്‍സിസിന്‍റെ പൗരോഹിത്യവാര്‍ഷികം


പൗരോഹിത്യത്തിന്‍റെ 48-Ɔ൦ വാര്‍ഷികം അനുസ്മരിച്ചു.

ഡിസംബര്‍ 13-Ɔ൦ തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസിന്‍റെ പൗരോഹിത്യ സമര്‍പ്പണത്തിന്‍റെ  48-Ɔ൦ വാര്‍ഷികം അനുസ്മരിച്ചു. അര്‍ജന്‍റീനയിലെ ഈശോ സഭയില്‍ 1958-ല്‍ ചേര്‍ന്നു പഠിച്ച ഹോര്‍ഹെ ബര്‍ഗോളിയോ 1969 ഡിസംബര്‍ 13-നാണ് ബ്യൂനസ് ഐരസില്‍ പൗരോഹിത്യം സ്വീകരിച്ചത്.

പൗരോഹിത്യവാര്‍ഷിക ദിനത്തില്‍ പേപ്പല്‍ വസതി, സാന്ത മാര്‍ത്തിയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിച്ച പാപ്പാ, രാവിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ച ആയിരങ്ങള്‍ക്കൊപ്പം പൊതുകൂടിക്കാഴ്ചാ പരിപാടിയിലും പങ്കെടുക്കുകയും സന്ദേശം നല്കുകയും ചെയ്തു.

പാപ്പാ ഫ്രാന്‍സിസിന് പ്രാര്‍ത്ഥനാശംസകള്‍ !  








All the contents on this site are copyrighted ©.